Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസി.​പി.​എം...

സി.​പി.​എം പ്ര​വ​ർ​ത്ത​ക​ന്​ വെ​േ​ട്ട​റ്റ കേ​സി​ൽ ര​ണ്ടു​പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
ചി​റ്റൂ​ർ: സി.​പി.​എം പ്ര​വ​ർ​ത്ത​ക​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ ര​ണ്ട്​ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ പി​ടി​യി​ൽ. പാ​ട്ടി​കു​ളം സ്വ​ദേ​ശി​ക​ളാ​യ മ​ണി​ക​ണ്o​ൻ (40), ജ​യ​പ്ര​കാ​ശ​ൻ (37), എ​ന്നി​വ​രെയാണ്​ കഴിഞ്ഞദിവസം രാ​ത്രി 11 ഒാ​ടെ മീ​നാ​ക്ഷി​പു​രം പൊ​ലീ​സ് പി​ടി​കൂ​ടിയത്​. പെ​രു​മാ​ട്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ്​ രാ​ജി പ്ര​ഭാ​ക​ര​െൻറ ഭ​ർ​ത്താ​വും സി.​പി.​എം പാ​ട്ടി​കു​ളം ബ്രാ​ഞ്ചം​ഗ​വു​മാ​യ പ്ര​ഭാ​ക​ര​നാ​ണ്​ (38) വെ​ട്ടേ​റ്റ​ത്. ചൊ​വ്വാ​ഴ്ച്ച രാ​ത്രി പ​േ​ത്താ​ടെ പാ​ട്ടി​കു​ള​ത്താ​ണ് സം​ഭ​വം. പ്ര​ഭാ​ക​ര​നെ സ​മീ​പ​വാ​സി​ക​ൾ വി​ള​യോ​ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. രാ​ഷ്​​ട്രീ​യ വൈ​രാ​ഗ്യ​മാ​ണ് അ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. എ​ന്നാ​ൽ, സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും പ്ര​തി​യാ​യ ജ​യ​പ്ര​കാ​ശ​നെ മൂ​ന്നു​വ​ർ​ഷം മു​മ്പ്​ വെ​ട്ടി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​യാ​ണ് പ്ര​ഭാ​ക​ര​നെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​നു​ര​ഞ്ജ​ന ശ്ര​മം ന​ട​ക്കാ​താ​യ​തോ​ടെ കേ​സി​ൽ കു​ടു​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും പ്രാ​ദേ​ശി​ക ബി.​ജെ.​പി നേ​തൃ​ത്വം ആ​രോ​പി​ച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story