Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightരാ​ഷ്​​ട്രീ​യ...

രാ​ഷ്​​ട്രീ​യ പ്ര​വ​ർ​ത്ത​നം യു​ദ്ധം പോ​ലെ​യാ​യി -വി.​കെ. ശ്രീ​രാ​മ​ൻ

text_fields
bookmark_border
ഒ​റ്റ​പ്പാ​ലം: രാ​ഷ്​​ട്രീ​യ പ്ര​വ​ർ​ത്ത​നം എ​ന്ന​ത് ഒ​രു യു​ദ്ധ​ത്തിെൻറ രീ​തി​യി​ലാ​യി മാ​റി​യി​ട്ടു​ണ്ടെ​ന്നും ത‍െൻറ രാ​ഷ്​​ട്രീ​യ പ്ര​ത്യ​യ​ശാ​സ്ത്ര​ത്തോ​ടൊ​പ്പ​ല്ലാ​ത്ത​വ​നെ ശ​ത്രു​വാ​യി കാ​ണു​ന്ന അ​പ​ക​ട​ക​ര​മാ​യ അ​വ​സ്ഥ ജ​നാ​ധി​പ​ത്യ വ്യ​വ​സ്ഥ​യി​ൽ ഭൂ​ഷ​ണ​മ​ല്ലെ​ന്നും ന​ട​ൻ വി.​കെ. ശ്രീ​രാ​മ​ൻ. ‘ഒ​രി​ടം’ എ​ന്ന പേ​രി​ൽ മൂ​ന്നു നാ​ൾ നീ​ളു​ന്ന ഡി.​വൈ.​എ​ഫ്.​ഐ ക​ലോ​ത്സ​വം ക​ണ്ണി​യം​പു​റം സെ​വ​ൻ​ത്‌​ഡേ ഹൈ​സ്കൂ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജീ​വി​തം സാ​ർ​ഥ​ക​മാ​ക​ണ​മെ​ങ്കി​ൽ ഒ​രു ശ​ത്രു കൂ​ടി​യേ​തീ​രൂ എ​ന്നാ​യി മാ​റി​യി​ട്ടു​ണ്ട്. രാ​ഷ്​​ട്രീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ചെ​ന്നു​പെ​ടു​ന്ന കു​ട്ടി​ക​ളി​ൽ ഇ​ത്ത​രം ചി​ന്ത​ക​ൾ ബു​ദ്ധി​പൂ​ർ​വം കു​ത്തി​വെ​ക്ക​പ്പെ​ടു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കു​ഞ്ച​ൻ ന​മ്പ്യാ​രും വി.​കെ.​എ​ന്നും വ​രേ​ണ്യ​വ​ർ​ഗ​ത്തെ വാ​ക്കു​ക​ൾ കൊ​ണ്ട് പൊ​ള്ളി​ച്ച് സം​സ്കാ​ര​ത്തി​ൽ ഇ​ട​പെ​ട്ട​വ​രാ​ണ്. ഇ​വ​രു​ടെ പൈ​തൃ​കം ന​മ്മ​ൾ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും ശ്രീ​രാ​മ​ൻ പ​റ​ഞ്ഞു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എ​ൻ.​എം. നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​ഉ​ണ്ണി എം.​എ​ൽ.​എ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് എ​സ്. ശി​വ​രാ​മ​ൻ, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം യു. ​രാ​ജ​ഗോ​പാ​ൽ, സി.​പി.​എം ഏ​രി​യ സെ​ക്ര​ട്ട​റി കെ. ​സു​രേ​ഷ്, ഡി.​വൈ.​എ​ഫ്.​ഐ ജി​ല്ല പ്ര​സി​ഡ​ൻ​റ് ശ​ശി, കു​ഞ്ച​ൻ സ്മാ​ര​കം ചെ​യ​ർ​മാ​ൻ ഇ. ​രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story