Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2017 7:10 PM IST Updated On
date_range 31 March 2017 7:10 PM ISTഇരുമ്പുരുക്ക് കമ്പനിയിൽ പൊട്ടിത്തെറി; മൂന്നുപേർക്ക് പരിക്ക്
text_fieldsbookmark_border
കഞ്ചിക്കോട്: ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഇരുമ്പുരുക്ക് കമ്പനിയിൽ ഉണ്ടായ നേരിയ പൊട്ടിത്തെറിയിൽ മൂന്ന് തൊഴിലാളികൾക്ക് പരിക്ക്. ഇതര സംസ്ഥാന തൊഴിലാളികൾക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസും ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം കമ്പനിയുടെ പ്രവർത്തനം തൽക്കാലം നിർത്തിവെച്ചു. എന്നാൽ, സംഭവം നിസാരമാണെന്ന് കമ്പനി അധികൃതർ പറഞ്ഞു. ജീവനക്കാരുടെ വിവരങ്ങൾ ഇവർ പൊലീസിന് കൈമാറി. വിവരമറിഞ്ഞെത്തിയ ലീഡിങ് ഫയർമാൻ ബെന്നി കെ. ആൻഡ്രൂസിെൻറ നേതൃത്വത്തിലുള്ള അഗ്നിശമനസേന കമ്പനിക്കുള്ളിൽ പരിശോധന നടത്തി. വലിയൊരു പൊട്ടിത്തെറിയുണ്ടായിട്ടില്ലെന്ന് അഗ്നിശമനസേന അധികൃതരും അറിയിച്ചു. ജില്ല പൊലീസ് മേധാവി പ്രദീഷ്കുമാർ, എ.എസ്.പി ജി. പൂങ്കുഴലി, കസബ സിഐ ആർ. ഹരിപ്രസാദ്, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് ഇൻസ്പെക്ടർ എൻ.ജെ. മുനീർ എന്നിവരുടെ നേതൃത്വത്തിൽ സംഭവ സ്ഥലത്തും കമ്പനിക്കുള്ളിലും പരിശോധന നടത്തി. കമ്പനിക്ക് ചുറ്റും നിരവധി വീടുകൾ ഉണ്ട്. ഇവരുടെ ആശങ്ക കണക്കിലെടുത്ത് എസ്.ഐ റിൻസൺ എം. തോമസിെൻറ നേതൃത്വത്തിൽ കസബ പൊലീസ് സ്ഥലത്ത് കനത്ത സുരക്ഷയൊരുക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story