Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമ​ല​മ്പു​ഴ...

മ​ല​മ്പു​ഴ പൈ​പ്പ്​​ലൈ​ൻ : അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ അ​ടു​ത്ത​ഘ​ട്ടം ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ

text_fields
bookmark_border
പാലക്കാട്: മലമ്പുഴ പൈപ്പ്ലൈൻ അറ്റകുറ്റപ്പണികളുടെ അടുത്തഘട്ടം രണ്ടാഴ്ചക്കുള്ളിൽ. അറ്റകുറ്റപ്പണിക്കായി ഒരുദിവസത്തെ ജലവിതരണം തടസ്സപ്പെടുമെന്നും ജലവിഭവ വകുപ്പ് അധികൃതർ പറഞ്ഞു. മലമ്പുഴയിലെ പ്രധാന ബൂസ്റ്റർ സ്റ്റേഷനിൽനിന്നുള്ള പൈപ്പ് മലമ്പുഴ ഭാഗത്തെ പ്രധാന പൈപ്പ്ലൈനിലേക്ക് ലിങ്ക് ചെയ്യുന്ന പ്രവൃത്തിയാണ് അടുത്തഘട്ടത്തിൽ ചെയ്ത് തീർക്കാനുള്ളത്. രണ്ടാംഘട്ട അറ്റകുറ്റപ്പണികൾക്കായി രണ്ടുദിവസമായി മുടങ്ങിയ ജലവിതരണവും പുനഃസ്ഥാപിച്ചിട്ടുണ്ട്. ഞായറാഴ്ച പകൽതന്നെ അറ്റകുറ്റപ്പണി പൂർത്തിയായെങ്കിലും കഞ്ചിക്കോട് സബ് സ്റ്റേഷനിൽ ട്രാൻസ്ഫോർമർ കത്തിയതിനെ തുടർന്ന് ജലവിതരണം പുനഃസ്ഥാപിക്കുന്നത് വൈകുകയായിരുന്നു. മലമ്പുഴയിൽ ജല അതോറിറ്റിയുടെ കാലപ്പഴക്കം ചെന്ന പൈപ്പുകൾ മാറ്റിസ്ഥാപിക്കലാണ് രണ്ടാം ഘട്ടത്തിൽ പൂർത്തിയായത്. പൈപ്പുകൾ മാറ്റിസ്ഥാപിച്ചിടങ്ങളിൽ ബാക്കിയുള്ള അറ്റകുറ്റപ്പണികളാണ് രണ്ടാഴ്ചക്കുള്ളിൽ നടക്കുക. മലമ്പുഴ ഉദ്യാനം മുതൽ മന്തക്കാട് ജല അതോറിറ്റിയുടെ ശുദ്ധീകരണ ശാലവരെ 1.8 കിലോമീറ്റർ പൈപ്പാണ് രണ്ടാംഘട്ടത്തിൽ മാറ്റിസ്ഥാപിച്ചത്. 4.6 കോടി രൂപ െചലവഴിച്ചാണ് പൈപ്പുകൾ മാറ്റിസ്ഥാപിക്കുന്നത്. ഒന്നാംഘട്ടത്തിൽ മന്തക്കാട് മുതൽ മാട്ടുമന്തവരെയുള്ള പൈപ്പുകൾ മാറ്റിസ്ഥാപിച്ചിരുന്നു. പാലക്കാട് നഗരസഭയുൾെപ്പടെ ആറ് പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള വിതരണത്തിന് ഉപയോഗിക്കുന്ന പൈപ്പുകളാണ് ഇത്.
Show Full Article
TAGS:LOCAL NEWS 
Next Story