Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഒ​ത്തു​ക​ളി...

ഒ​ത്തു​ക​ളി ഇ​ല്ലെ​ന്ന്​ ആം​ബു​ല​ൻ​സ്​ ഡ്രൈ​വ​ർ​മാ​രു​ടെ സം​ഘ​ട​ന

text_fields
bookmark_border
പാ​ല​ക്കാ​ട്​: ക​മീ​ഷ​ൻ ല​ക്ഷ്യ​മി​ട്ട്​ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളു​മാ​യി ആം​ബു​ല​ൻ​സ്​ ഡ്രൈ​വ​ർ​മാ​ർ ഒ​ത്തു​ക​ളി ന​ട​ത്തു​ന്നു എ​ന്ന പ്ര​ചാ​ര​ണം ശ​രി​യ​ല്ലെ​ന്ന്​ ജി​ല്ല ആം​ബു​ല​ൻ​സ്​ ഡ്രൈ​വേ​ഴ്​​സ്​ യൂ​നി​യ​ൻ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ്​ ശ​രീ​ഫ്​ പ്ര​സ്​​താ​വ​ന​യി​ൽ അ​റി​യി​ച്ചു. അ​ത്യാ​സ​ന്ന നി​ല​യി​ലും അ​ല്ലാ​തെ​യു​മു​ള്ള രോ​ഗി​ക​ളു​ടെ ബ​ന്ധു​ക്ക​ൾ നി​ർ​ദേ​ശി​ക്കു​ന്ന​ത്​ പ്ര​കാ​ര​മാ​ണ്​ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക്​ ആം​ബു​ല​ൻ​സ്​ ഡ്രൈ​വ​ർ​മാ​ർ രോ​ഗി​യു​മാ​യി പോ​കു​ന്ന​തെ​ന്ന്​ അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി. ക​ണ്ണാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കി​ണാ​ശ്ശേ​രി​യി​ൽ ബൈ​ക്ക്​ അ​പ​ക​ട​ത്തി​ൽ സാ​ര​മാ​യി പ​രി​ക്കേ​റ്റ വീ​ട്ട​മ്മ​യെ ത​ങ്ങ​ളു​ടെ താ​ൽ​പ​ര്യം വ​ക​വെ​ക്കാ​തെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ ആം​ബു​ല​ൻ​സ്​ ഡ്രൈ​വ​ർ കൊ​ണ്ടു​പോ​യെ​ന്ന ആ​ക്ഷേ​പം ബ​ന്ധു​ക്ക​ളി​ൽ നി​ന്നു​ണ്ടാ​യി​രു​ന്നു. പ്ര​സ്​​തു​ത ആ​ശു​പ​ത്രി​യി​ൽ​വെ​ച്ച്​ വീ​ട്ട​മ്മ ചി​കി​ത്സ​ക്കി​ടെ മ​ര​ണ​പ്പെ​ടു​ക​യും ചെ​യ്​​തു. എ​ന്നാ​ൽ തൃ​ശൂ​രി​ലെ ഗ​വ. ആ​ശു​പ​ത്രി​യി​ലേ​ക്കാ​ണ്​ ഇൗ ​രോ​ഗി​യു​മാ​യി ആം​ബു​ല​ൻ​സ്​ ആ​ദ്യം എ​ത്തി​യ​തെ​ന്ന്​ ഡ്രൈ​വേ​ഴ്​​സ്​ യൂ​നി​യ​ൻ വ്യ​ക്​​ത​മാ​ക്കി. അ​ത്യാ​സ​ന്ന നി​ല​യി​ലാ​യ രോ​ഗി​ക്ക്​ അ​വി​ടെ ചി​കി​ത്സ ല​ഭി​ക്കാ​ത്ത​തി​നാ​ലാ​ണ്​ മ​റ്റൊ​രി​ട​ത്തേ​ക്ക്​ മാ​റ്റേ​ണ്ടി വ​ന്ന​ത്​. വ​സ്​​തു​ത ഇ​താ​യി​രി​ക്കെ ആം​ബു​ല​ൻ​സ്​ ഡ്രൈ​വ​ർ​മാ​രെ ജ​ന​മ​ധ്യ​ത്തി​ൽ ഇ​ക​ഴ്​​ത്തി കാ​ണി​ക്കാ​നു​ള്ള ശ്ര​മം അ​പ​ല​പ​നീ​യ​മാ​ണെ​ന്ന്​ മു​ഹ​മ്മ​ദ്​ ശ​രീ​ഫ്​ ചൂ​ണ്ടി​ക്കാ​ട്ടി.
Show Full Article
TAGS:LOCAL NEWS 
Next Story