Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightദേ​ശ​ങ്ങ​ള്‍ക്ക്...

ദേ​ശ​ങ്ങ​ള്‍ക്ക് ആ​വേ​ശ​മാ​യി ആ​മ​ക്കാ​വ് പൂ​രം പെ​യ്തി​റ​ങ്ങി

text_fields
bookmark_border
ആ​ന​ക്ക​ര: വ​ള്ളു​വ​നാ​ട്ടി​ലെ പ്ര​സി​ദ്ധ​മാ​യ കൂ​റ്റ​നാ​ട് ആ​മ​ക്കാ​വ് പൂ​രം ആ​ഘോ​ഷി​ച്ചു. രാ​വി​ലെ മു​ത​ല്‍ ത​ന്നെ ദ​ര്‍ശ​നം തേ​ടി നൂ​റു​ക​ണ​ക്കി​ന് ഭ​ക്ത​രെ​ത്തി​യി​രു​ന്നു. കൊ​ടി​യേ​റി​യ ദി​വ​സം മു​ത​ല്‍ ഭ​ക്തി​യു​ടെ നി​റ​വി​ലാ​ണ് ആ​മ​ക്കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര പ​രി​സ​രം. പു​ല​ര്‍ച്ചെ മു​ത​ല്‍ ച​ട​ങ്ങു​ക​ള്‍ക്ക് തു​ട​ക്ക​മാ​യി. വി​ശേ​ഷാ​ല്‍ പു​ജ​ക​ള്‍ക്ക് ക്ഷേ​ത്രം ത​ന്ത്രി പാ​ല​ക്കാ​ട്ടി​രി നാ​രാ​യ​ണ​ന്‍ ന​മ്പൂ​തി​രി​പ്പാ​ട്, എ​ര​ണ്ട​പ്പു​റ​ത്ത് നാ​രാ​യ​ണ​ന്‍ ന​മ്പൂ​തി​രി​പ്പാ​ട് എ​ന്നി​വ​ര്‍ ക​ർ​മി​ക​ത്വം വ​ഹി​ച്ചു. ഉ​ച്ച​ക്കു ശേ​ഷം വി​വി​ധ ദേ​ശ​ങ്ങ​ളി​ല്‍ നി​ന്ന് ആ​ന​പ്പൂ​ര​ങ്ങ​ളു​ടെ​യും പ​ഞ്ച​വാ​ദ്യ​ത്തിെൻറ​യും നാ​ട​ന്‍ ക​ലാ​രൂ​പ​ങ്ങ​ളു​ടെ​യും കാ​ഴ്​​ച​ക​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ എ​ഴു​ന്ന​ള്ളി​പ്പു​ക​ളെ​ത്തി. ദേ​വ​സ്വ​ത്തിെൻറ​യും വി​വി​ധ സം​ഘ​ങ്ങ​ളു​ടെ​യും എ​ഴു​ന്ന​ള്ളി​പ്പു​ക​ൾ ആ​വേ​ശ​പൂ​ർ​വം ക്ഷേ​ത്ര​ത്തി​ല്‍ പ്ര​വേ​ശി​ച്ചു.വൈ​കീ​ട്ടോ​ടെ ആ​യി​ര​ങ്ങ​ള്‍ക്ക് ആ​വേ​ശ​മാ​യി കൂ​ട്ടി​യെ​ഴു​ന്ന​ള്ളി​പ്പ് ന​ട​ന്നു. രാ​ത്രി ക​ലാ​പ​രി​പാ​ടി​ക​ക​ൾ, എ​ഴു​ന്ന​ള്ളി​പ്പ് എ​ന്നി​വ​യു​ണ്ടാ​യി. ഉ​ത്സ​വ ഭാ​ഗ​മാ​യി വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി പ​റ​യെ​ടു​പ്പ്, ഭ​ക്തി​ഗാ​ന​സു​ധ, നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ, ചാ​ക്യാ​ര്‍കൂ​ത്ത്, താ​യ​മ്പ​ക, പെ​രി​ങ്ങോ​ട് ഹൈ​സ്‌​കൂ​ളിെൻറ പ​ഞ്ച​വാ​ദ്യം എ​ന്നി​വ​യു​ണ്ടാ​യി​രു​ന്നു.
Show Full Article
TAGS:LOCAL NEWS 
Next Story