Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകു​ന്തി​പ്പു​ഴ​യി​ൽ...

കു​ന്തി​പ്പു​ഴ​യി​ൽ ഗാ​ബി​യോ​ൺ ത​ട​യ​ണ ഒ​രു​ങ്ങു​ന്നു

text_fields
bookmark_border
മ​ണ്ണാ​ർ​ക്കാ​ട്: വ​ര​ൾ​ച്ച​യെ പ്ര​തി​രോ​ധി​ക്കാ​ൻ കു​ന്തി​പ്പു​ഴ​യി​ൽ ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി ഗാ​ബി​യോ​ൺ ത​ട​യ​ണ ഒ​രു​ങ്ങു​ന്നു. കു​മ​രം​പു​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ കു​ന്തി​പ്പു​ഴ​യു​ടെ മു​ക​ൾ​ഭാ​ഗ​മാ​യ പ​യ്യ​നെ​ടം പു​തു​ക്കു​ടി ഭാ​ഗ​ത്താ​ണ് ത​ട​യ​ണ നി​ർ​മി​ക്കു​ന്ന​ത്. ഒ​രു മീ​റ്റ​റി​ല​ധി​കം ആ​ഴ​വും ഒ​ന്ന​ര മീ​റ്റ​റോ​ളം വീ​തി​യു​മു​ള്ള കി​ട​ങ്ങെ​ടു​ത്ത് അ​തി​ൽ ക​മ്പി​വേ​ലി വി​രി​ച്ച് ഉ​രു​ള​ൻ​ക​ല്ലു​ക​ൾ നി​റ​ച്ചാ​ണ് ത​ട​യ​ണ നി​ർ​മി​ക്കു​ന്ന​ത്. ഉ​രു​ള​ൻ​ക​ല്ലു​ക​ൾ​ക്ക് ചു​റ്റും ക​മ്പി​വേ​ലി​യു​ള്ള​തി​നാ​ൽ ശ​ക്ത​മാ​യ ഒ​ഴു​ക്കി​ലും ത​ട​യ​ണ ത​ക​രി​ല്ലെ​ന്ന​താ​ണ് ഗാ​ബി​യോ​ൺ ത​ട​യ​ണ​യു​ടെ പ്ര​ത്യേ​ക​ത. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​വു​ന്ന​തോ​ടെ ത​ട​യ​ണ​യു​ടെ അ​ടി മു​ത​ൽ മു​ക​ൾ വ​രെ​യു​ള്ള ഭാ​ഗം ക​മ്പി​വ​ല​ക്കു​ള്ളി​ലാ​വും. മ​ണ്ണാ​ർ​ക്കാ​ട് മേ​ഖ​ല​യി​ൽ ഇ​ത്ത​ര​ത്തി​ൽ ആ​ദ്യ​മാ​യി​ട്ടാ​ണ് ത​ട​യ​ണ നി​ർ​മി​ക്കു​ന്ന​ത്. മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഒ​ന്ന​ര ല​ക്ഷം രൂ​പ എ​സ്​​റ്റി​മേ​റ്റി​ലാ​ണ് ത​ട​യ​ണ നി​ർ​മി​ക്കു​ന്ന​ത്. 500 അ​വി​ദ​ഗ്ധ തൊ​ഴി​ൽ​ദി​ന​ങ്ങ​ളും നൂ​റോ​ളം വി​ദ​ഗ്ധ തൊ​ഴി​ൽ​ദി​ന​ങ്ങ​ളു​മാ​ണ് പ​ദ്ധ​തി​യി​ൽ വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്. ദി​നം​പ്ര​തി ഇ​രു​പ​തോ​ളം തൊ​ഴി​ലാ​ളി​ക​ളാ​ണ് ഇ​വി​ടെ തൊ​ഴി​ൽ ചെ​യ്യു​ന്ന​ത്. വാ​ർ​ഡ് മെം​ബ​റും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​നു​മാ​യ മു​സ്ത​ഫ വ​റോ​ട‍െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ് ത​ട​യ​ണ​ക്കാ​വ​ശ്യ​മാ​യ ഗാ​ബി​യോ​ൺ സം​ഘ​ടി​പ്പി​ച്ച​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ഹു​സൈ​ൻ കോ​ള​ശ്ശേ​രി, സെ​ക്ര​ട്ട​റി ഏ​ലി​യാ​മ്മ സെ​ബാ​സ്​​റ്റ്യ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ തൊ​ഴി​ലു​റ​പ്പ് അ​സി. എ​ൻ​ജി​നീ​യ​ർ റി​നീ​ഷ വാ​ളി​യാ​ടി​യും സ​ഹ​ദ് അ​രി​യൂ​രു​മാ​ണ് പ​ദ്ധ​തി​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത്. പ്ര​വൃ​ത്തി ന​ട​ക്കു​ന്ന സ്ഥ​ലം തി​ങ്ക​ളാ​ഴ്ച ജി​ല്ല ജോ​യ​ൻ​റ് പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ അ​ബ്​​ദു​ൽ സ​ലീം, ബ്ലോ​ക്ക് ​െഡ​വ​ല​പ്മെൻറ് ഓ​ഫി​സ​ർ അ​നി​ഷ് ജെ. ​ആ​ല​ക്ക​പ്പ​ള്ളി, ജോ​യ​ൻ​റ് ബി.​ഡി.​ഒ ജാ​ക്വി​ലി​ൻ ജോ​ർ​ജ്, ബ്ലോ​ക്ക് അ​ക്കൗ​ണ്ട​ൻ​റ് സ്വ​പ്ന ജോ​സ​ഫ്, ഉ​ണ്ണി​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ സ​ന്ദ​ർ​ശി​ച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story