Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightക്വാ​റി​ക​ളി​ൽ...

ക്വാ​റി​ക​ളി​ൽ പ​രി​ശോ​ധ​ന: 15 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു

text_fields
bookmark_border
എ​ല​പ്പു​ള്ളി: പ​ഞ്ചാ​യ​ത്തി​ലെ അ​ന​ധി​കൃ​ത ക്വാ​റി​ക​ളി​ൽ പൊ​ലീ​സി​​െൻറ മി​ന്ന​ൽ പ​രി​ശോ​ധ​ന. മൂ​ന്നു ക്വാ​റി​ക​ളി​ൽ നി​ന്നാ​യി മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​ൾ​പ്പെ​ടെ 15 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. ക്വാ​റി​യി​ൽ നി​ന്നു​ള്ള ക​രി​ങ്ക​ല്ല് നി​ർ​മാ​ണ മേ​ഖ​ല​യി​ലേ​ക്ക് ക​ട​ത്തു​ന്ന​തി​നി​ടെ പി​ടി​ച്ചെ​ടു​ത്ത എ​ട്ടു ട്രാ​ക്ട​റു​ക​ളും ഇ​തി​ൽ​പ്പെ​ടും. ബു​ധ​നാ​ഴ്ച രാ​വി​ലെ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം സി.​ഐ ആ​ർ. ഹ​രി​പ്ര​സാ​ദ്, എ​സ്.​ഐ റി​ൻ​സ് എം. ​തോ​മ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘ​മാ​ണ് ക്വാ​റി​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. നാ​ട്ടു​കാ​രു​ടെ​യും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രു​ടെ​യും പ​രാ​തി​യെ തു​ട​ർ​ന്ന് എ​ല​പ്പു​ള്ളി വി​ല്ലേ​ജ് ഓ​ഫി​സ​ർ ക്വാ​റി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തെ​ങ്കി​ലും ഇ​തു വ​ക​വ​യ്ക്കാ​തെ വീ​ണ്ടും പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് വി​ല്ലേ​ജ് ഓ​ഫി​സ​ർ എ​ൻ.​ജി. ഭ​ര​ത് താ​ലൂ​ക്ക് ഓ​ഫി​സ​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, ക്വാ​റി ഉ​ട​മ​ക​ൾ ഉ​ദ്യോ​ഗ​സ്ഥ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും പാ​റ പൊ​ട്ടി​ക്ക​ൽ തു​ട​ർ​ന്ന​തോ​ടെ റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ർ പൊ​ലീ​സി​​െൻറ സ​ഹാ​യം തേ​ടു​ക​യാ​യി​രു​ന്നു. പി​ടി​ച്ചെ​ടു​ത്ത വാ​ഹ​ന​ങ്ങ​ൾ വി​ട്ടു​കി​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഉ​ട​മ​ക​ൾ വീ​ണ്ടും പൊ​ലീ​സി​നെ സ​മീ​പി​ച്ചെ​ങ്കി​ലും വി​ട്ടു​കൊ​ടു​ക്കാ​ൻ ത​യാ​റാ​യി​ല്ല. ഇ​വ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും വി​ശ​ദ റി​പ്പോ​ർ​ട്ട് ജി​ല്ല ക​ല​ക്ട​ർ​ക്കു കൈ​മാ​റു​മെ​ന്നും എ​സ്.​ഐ ആ​ർ. ഹ​രി​പ്ര​സാ​ദ് അ​റി​യി​ച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story