റേഷന്‍ മുന്‍ഗണന പട്ടിക: 1809 അനര്‍ഹരെ ഒഴിവാക്കി

14:53 PM
07/01/2017

പാലക്കാട്: ദേശീയ ഭക്ഷ്യഭദ്രത നിയമം 2013 നടപ്പാക്കുന്നതിന്‍െറ ഭാഗമായി പ്രസിദ്ധീകരിച്ച കരട് പട്ടികയിലെ മുന്‍ഗണന വിഭാഗത്തില്‍ അനര്‍ഹമായി ഉള്‍പ്പെട്ട 1809 കാര്‍ഡുടമകളെ മുന്‍ഗണന വിഭാഗത്തില്‍ നിന്ന് ഒഴിവാക്കിയതായി ജില്ല സപൈ്ള ഓഫിസര്‍ അറിയിച്ചു.
ഇത് സംബന്ധിച്ച് ലഭിച്ച പരാതിയില്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നീക്കം ചെയ്തത്. ഇതിന്‍െറ തുടര്‍ച്ചയായി ജില്ല സപൈ്ള ഓഫിസറുടെയും താലൂക്ക് സപൈ്ള ഓഫിസര്‍മാരുടെയും നേതൃത്വത്തില്‍ താലൂക്ക്തല സ്ക്വാഡുകള്‍ രൂപവത്കരിച്ച് അനര്‍ഹരെ കണ്ടത്തൊനുള്ള പരിശോധന തുടരുന്നുണ്ട്.
റേഷന്‍ കാര്‍ഡ് ഉടമക്കോ അതില്‍ ഉള്‍പ്പെട്ട അംഗങ്ങള്‍ക്കോ സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍ ജോലി/പെന്‍ഷന്‍ (പട്ടിക വര്‍ഗക്കാരായ ക്ളാസ് നാല് വിഭാഗക്കാര്‍ ഒഴികെ) ബാങ്ക് ജോലി, അധ്യാപകര്‍, സൈനികര്‍, നാല് ചക്ര വാഹനം സ്വന്തമായുള്ളവര്‍, ആദായ നികുതി നല്‍കുന്നവര്‍, 1000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വീടുള്ളവര്‍ എന്നിവരാണ് മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടാന്‍ അര്‍ഹരല്ലാത്തത്.
ഇവര്‍ സ്വയം ഒഴിവായില്ളെങ്കില്‍ അവരുടെ വിവരങ്ങള്‍ ആധാര്‍ നമ്പറുമായി ബന്ധപ്പെടുത്തുമ്പോഴോ അന്വേഷണത്തിലോ പിന്നീട് കണ്ട് പിടിക്കപ്പെട്ടാല്‍ അവശ്യ വസ്തു സംരക്ഷണ നിയമം 1955-ലെ വകുപ്പ് (7) പ്രകാരവും 1966ലെ കേരള റേഷനിങ് ഉത്തരവ് (68) പ്രകാരവും ഒരു വര്‍ഷം വരെയുള്ള തടവും പിഴയും ഉള്‍പ്പെടെയുള്ള ശിക്ഷ നടപടികള്‍ക്ക് വിധേയമാവുമെന്നും ജില്ല സപൈ്ള ഓഫിസര്‍ അറിയിച്ചു.

COMMENTS