അധികൃതര്‍ "അപകട'മൊരുക്കി; കാണികള്‍ അമ്പരന്നു

14:53 PM
07/01/2017

പാലക്കാട്: ആകസ്മിക അപകടങ്ങള്‍ തരണം ചെയ്യാനുള്ള പരിശീലനത്തിന്‍െറ ഭാഗമായി ജില്ല ഭരണകൂടം നടത്തിയ മോക്ഡ്രില്‍ ജനത്തെ അമ്പരപ്പിലാഴ്ത്തി.
തൃശൂര്‍-കോയമ്പത്തൂര്‍ ദേശീയപാതയില്‍ കഞ്ചിക്കോട് പാചകവാതകവുമായി പോകുന്ന ടാങ്കറിന് പിറകില്‍ അമോണിയം കയറ്റിവന്ന മിനിലോറി ഇടിച്ച് പാചകവാതകവും അമോണിയവും ചോരുന്നതും തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനവുമാണ് അരങ്ങേറിയത്.
രാവിലെ 11ന് ദേശീയപാതയില്‍ കഞ്ചിക്കോട് സത്രപ്പടി ജങ്്ഷനില്‍ റെയില്‍വേ സ്റ്റേഷനും ശിവന്‍ കോവിലിനുമിടയിലാണ് വ്യാജ അപകടം നടത്തിയത്.
അപകടം നടന്നയുടനെ ലോറി ഡ്രൈവര്‍ 100ല്‍ വിളിച്ച് പൊലീസിനെ അറിയിക്കുകയും പൊലീസ് നല്‍കിയ വിവരപ്രകാരം ഫയര്‍ഫോഴ്സ് മിനിറ്റുകള്‍ക്കകം സ്ഥലത്തത്തെുകയും ചെയ്തു.
ദേശീയ പാതയില്‍ കൂട്ടുപാതയിലും വൈസ്പാര്‍ക്കിലും പൊലീസ് ഗതാഗതം തടസ്സപ്പെടുത്തി വാഹനങ്ങള്‍ വഴിതിരിച്ച് വിട്ടു. ‘അപകട’വിവരം അറിഞ്ഞയുടന്‍ ജില്ല കലക്ടറേറ്റില്‍ ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആര്‍) ഡോ. എം.സി. റെജിലിന്‍െറ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. കഞ്ചിക്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിനോടും ജില്ല ആശുപത്രിയോടും മുന്നൊരുക്കങ്ങള്‍ നടത്താന്‍ നിര്‍ദേശം നല്‍കി. ഡി.എം.ഒയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാരടങ്ങുന്ന ആരോഗ്യ സംഘം സ്ഥലത്തത്തെി അപകടത്തില്‍പ്പെട്ടവര്‍ക്ക് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി ആശുപത്രിയിലേക്ക് മാറ്റി.
വിദഗ്ധര്‍ ഇടപെട്ട് ചോര്‍ന്ന വാതകം മറ്റൊരു ടാങ്കറിലേക്ക് മാറ്റി രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കിയതോടെയാണ് രണ്ട് മണിക്കൂര്‍ നീണ്ട മോക്ഡ്രില്‍ സമാപിച്ചത്. അസി. കലക്ടര്‍ അഫ്സാന പര്‍വീണ്‍, ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആര്‍) ഡോ. എം.സി. റെജില്‍, കെമിക്കല്‍ ഇന്‍സ്പെക്ടര്‍ എം.ടി. റെജി, ഫാക്ടറീസ് ആന്‍ഡ് ബോയിലേസ് ഇന്‍സ്പെക്ടര്‍ മുനീര്‍, എന്‍.ഡി.ആര്‍.എഫ് മേധാവി ശ്രീജിത്ത്, എച്ച്.പി.സി.എല്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ മോക്ഡ്രില്ലിന് നേതൃത്വം നല്‍കി.

COMMENTS