മുളകുപൊടി വിതറി മാലയും പണവും കവര്‍ന്നു

14:29 PM
05/01/2017

ചിറ്റൂര്‍: സ്കൂട്ടര്‍ യാത്രക്കാരിയായ യുവതിയുടെ കണ്ണില്‍ മുളകുപൊടി വിതറി ഒന്നരപ്പവന്‍ മാലയും രണ്ടര ലക്ഷം രൂപയും കവര്‍ന്നു. വണ്ടിത്താവളം നെടുമ്പള്ളം സ്വദേശി സുരേഷിന്‍െറ ഭാര്യ സുജിതയെയാണ് ബൈക്കിലത്തെിയ സംഘം മുളകുപൊടി വിതറിയ ശേഷം കവര്‍ച്ച നടത്തിയത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ കലക്ഷന്‍ ഏജന്‍റായ യുവതി ഇത്തരത്തില്‍ സമാഹരിച്ച തുകയുമായി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കവര്‍ച്ച നടന്നത്.
പട്ടഞ്ചേരി തണ്ണീര്‍പ്പന്തലിനു സമീപത്തെ വിജനമായ പ്രദേശത്തുവെച്ച് ഹെല്‍മറ്റ് ധരിച്ച് ബൈക്കിലത്തെിയ രണ്ടംഗ സംഘം തടഞ്ഞുനിര്‍ത്തി മുളകുപൊടി മുഖത്തിട്ട ശേഷം കവര്‍ച്ച നടത്തുകയായിരുന്നു. പണം മാത്രം കവര്‍ന്ന ശേഷം ബാഗ് സമീപത്തുതന്നെ ഉപേക്ഷിച്ചാണ് പ്രതികള്‍ കടന്നുകളഞ്ഞത്.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതിയെ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മീനാക്ഷിപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

COMMENTS