Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightതൊ​ഴി​ല്‍ നി​ഷേ​ധം;...

തൊ​ഴി​ല്‍ നി​ഷേ​ധം; സി​വി​ല്‍ സ​പ്ലൈ​സി​ല്‍ ക​യ​റ്റി​റ​ക്ക് സ്തം​ഭി​ച്ചു

text_fields
bookmark_border
മ​ണ്ണാ​ര്‍ക്കാ​ട്: കു​ന്തി​പ്പു​ഴ​യി​ലെ സി​വി​ല്‍ സ​പ്ലൈ​സി​ല്‍ ഒ​രു സം​ഘം തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ര്‍ന്ന് ക​യ​റ്റി​റ​ക്ക് പ്ര​വ​ര്‍ത്ത​നം സ്തം​ഭി​ച്ചു. നേ​ര​ത്തേ മ​ണ്ണാ​ര്‍ക്കാ​ടും അ​ഗ​ളി​യി​ലും പ്ര​വ​ര്‍ത്തി​ച്ചി​രു​ന്ന ഗോ​ഡൗ​ണു​ക​ള്‍ കു​ന്തി​പ്പു​ഴ​യി​ലേ​ക്ക് മാ​റ്റി​യ​പ്പോ​ള്‍ നി​ല​വി​ലു​ള്ള ക​യ​റ്റി​റ​ക്ക് തൊ​ഴി​ലാ​ളി​ക​ളെ തു​ട​രാ​ന്‍ അ​നു​വ​ദി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, ക​ഴി​ഞ്ഞ ദി​വ​സം 20 തൊ​ഴി​ലാ​ളി​ക​ളി​ല്‍ 11 പേ​രെ ജോ​ലി​യി​ല്‍നി​ന്ന് മാ​റ്റി നി​ര്‍ത്തി​യ​തോ​ടെ​യാ​ണ് പ്ര​ശ്‌​നം ഉ​ട​ലെ​ടു​ത്ത​ത്. ഒ​മ്പ​തു​പേ​ര്‍ക്ക് മാ​ത്ര​മാ​ണ് നി​ല​വി​ല്‍ അ​നു​മ​തി ല​ഭി​ച്ച​ത്. എ​ന്നാ​ല്‍, നേ​ര​ത്തേ​യു​ള്ള മു​ഴു​വ​ന്‍ തൊ​ഴി​ലാ​ളി​ക​ള്‍ക്കും ജോ​ലി ചെ​യ്യാ​ന്‍ അ​വ​സ​രം ന​ല്‍ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ഒ​രു​വി​ഭാ​ഗം തൊ​ഴി​ലാ​ളി​ക​ള്‍ ക​യ​റ്റി​റ​ക്ക് ത​ട​സ്സ​പ്പെ​ടു​ത്തി​യ​ത്. തൊ​ഴി​ലാ​ളി​ക​ള്‍ക്ക് പി​ന്തു​ണ​യു​മാ​യി സി.​പി.​ഐ നേ​താ​ക്ക​ള്‍ രം​ഗ​ത്തെ​ത്തി. പ്ര​ശ്‌​ന​ങ്ങ​ള്‍ രൂ​ക്ഷ​മാ​യ​തോ​ടെ മ​ണ്ണാ​ര്‍ക്കാ​ട് എ​സ്.​ഐ ഷി​ജു എ​ബ്രഹാ​മി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. സ​മ​ര​ക്കാ​രു​മാ​യും സി​വി​ല്‍ സ​പ്ലൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ര്‍ച്ച​ക​ള്‍ ന​ട​ത്തി​യെ​ങ്കി​ലും തീ​രു​മാ​ന​മാ​വാ​ത്ത​തി​നെ തു​ട​ര്‍ന്ന് 29ന് ​പാ​ല​ക്കാ​ട് ഡി.​എ​ല്‍.​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ച​ര്‍ച്ച ന​ട​ത്താ​മെ​ന്ന ധാ​ര​ണ​യി​ല്‍ സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു.
Show Full Article
TAGS:LOCAL NEWS 
Next Story