Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകു​ടി​വെ​ള്ളം...

കു​ടി​വെ​ള്ളം കി​ട്ടാ​തെ ജ​നം നെ​േ​ട്ടാ​ട്ട​ത്തി​ൽ: അ​ധി​കൃ​ത​ർ​ക്ക്​ അ​ലം​ഭാ​വം

text_fields
bookmark_border
ഷൊ​ർ​ണൂ​ർ: കു​ടി​വെ​ള്ളം കി​ട്ടാ​തെ ജ​നം ന​ട്ടം തി​രി​യു​മ്പോ​ഴും ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ ഗു​രു​ത​ര അ​ലം​ഭാ​വം തു​ട​രു​ന്നു. വേ​ന​ലി​ൽ ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​യി​രി​ക്കു​മെ​ന്ന്​ മു​ന്ന​റി​യി​പ്പ്​ കി​ട്ടി​യി​ട്ടും ബ​ന്ധ​പ്പെ​ട്ട​വ​ർ ഒ​ന്നും ചെ​യ്യാ​തെ കൈ​യും കെ​ട്ടി​യി​രു​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ ദു​ര​വ​സ്ഥ​ക്ക്​ ഇടയാക്കിയത്​. സ്ഥി​രം ത​ട​യ​ണ നി​ർ​മി​ക്കാ​ത്ത​താ​ണ് ഷൊ​ർ​ണൂ​രി​ലെ കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​ന്​ പ്ര​ധാ​നകാരണം. താ​ൽ​ക്കാ​ലി​ക ത​ട​യ​ണ​യും ഇ​വി​ടെ തീ​ർ​ത്തും ഭാ​ഗി​ക​മാ​ണ്. വെ​ള്ളം സം​ഭ​രി​ച്ചു നി​ർ​ത്തി​യ എ​വി​ടു​ന്നെ​ങ്കി​ലും കി​ട്ടി​യാ​ൽ ഷൊ​ർ​ണൂ​രി​ൽ വി​ത​ര​ണം ചെ​യ്യാ​മെ​ന്ന നി​ല​പാ​ടാ​ണ് ജ​ല അ​തോ​റി​റ്റി​ക്കും ഷൊ​ർ​ണൂ​ർ ന​ഗ​ര​സ​ഭ​ക്കും. ന​ഗ​ര​സ​ഭ​യും ജ​ല അ​തോ​റി​റ്റി​യും ആ​വ​ശ്യ​പ്പെ​ട്ട​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ര​ണ്ട് ത​വ​ണ മ​ല​മ്പു​ഴ ഡാ​മി​ൽ നി​ന്നും വെ​ള്ളം തു​റ​ന്നു​വി​ട്ടി​രു​ന്നു. എ​ന്നാ​ൽ, ര​ണ്ട് ത​വ​ണ​യും ഈ ​വെ​ള്ളം കു​റ​ച്ച് ദി​വ​സ​മെ​ങ്കി​ലും വി​ത​ര​ണം ചെ​യ്യാ​നു​ള്ള സം​വി​ധാ​നം ന​ഗ​ര​സ​ഭ​യോ ജ​ല അ​തോ​റി​റ്റി​യോ ചെ​യ്തി​ല്ല. മാ​ന്ന​നൂ​ർ ഉ​രു​ക്കു ത​ട​യ​ണ​യി​ൽ നി​ന്നും നാ​ല് പൈ​പ്പി​ലൂ​ടെ പു​റ​ത്ത് വ​രു​ന്ന ജ​ല​വും ടൈ​ഫോ​ണി​ക് രീ​തി​യി​ലൂ​ടെ പൈ​പ്പി​ട്ട് പു​റ​ത്ത് ചാ​ടി​ക്കു​ന്ന ജ​ല​വു​മാ​ണ് ഷൊ​ർ​ണൂ​രി​െൻറ​യും ചെ​റു​തു​രു​ത്തി​യു​ടെ​യും ജീ​വ​വാ​യു. മാ​ന്ന​നൂ​രി​ൽ നി​ന്നും ഷൊ​ർ​ണൂ​രി​ലേ​ക്കു​ള്ള വെ​ള്ള​മൊ​ഴു​കു​ന്ന സ്​​ഥ​ല​ത്തി​നി​ട​ക്ക്​ തൃ​ശൂ​ർ ജി​ല്ല അ​തി​ർ​ത്തി​യി​ലെ ര​ണ്ട് കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ണ്ട്. ഇ​തി​നാ​ൽ ഷൊ​ർ​ണൂ​രി​ലേ​ക്ക് വെ​ള്ളം ഒ​ഴു​കി​യെ​ത്തു​ന്നി​ല്ല. ഇ​പ്പോ​ൾ പു​ഴ​യി​ലെ കു​ഴി​യി​ൽ​നി​ന്ന്​ മോ​ട്ടോ​ർ ഉ​പ​യോ​ഗി​ച്ച് ജ​ല അ​തോ​റി​റ്റി​യു​ടെ പ​മ്പി​ങ്​ കി​ണ​റി​െൻറ വൃ​ഷ്​​ടി​പ്ര​ദേ​ശ​ത്തേ​ക്ക് വെ​ള്ള​മെ​ത്തി​ച്ചാ​ണ് ഭാ​ഗി​ക​മാ​യ ഉ​പ​യോ​ഗം ന​ട​ത്തു​ന്ന​ത്. മു​ഴു​വ​ൻ സ​മ​യ​വും പ​മ്പി​ങ്​ ചെ​യ്യാ​നാ​കാ​ത്ത​തി​നാ​ൽ കു​ടി​വെ​ള്ള വി​ത​ര​ണം ഭാ​ഗി​ക​മാ​ണ്. ഇ​തി​നി​ടെ മ​ല​മ്പു​ഴ ഡാം ​വീ​ണ്ടും തു​റ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല. ആ​വ​ശ്യ​മാ​യ വെ​ള്ളം ഡാ​മി​ലി​ല്ലാ​ത്ത​താ​ണ്​ കാ​ര​ണം.
Show Full Article
TAGS:LOCAL NEWS 
Next Story