Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2017 5:54 PM IST Updated On
date_range 26 April 2017 5:54 PM ISTഒറ്റപ്പാലത്തെ മദ്യവിൽപനശാലക്കെതിരെ വ്യാപാരികൾ രംഗത്ത്
text_fieldsbookmark_border
ഒറ്റപ്പാലം: നഗരത്തിെൻറ സ്വൈര്യത കെടുത്തുന്ന ബിവറേജസ് മദ്യവിൽപന കേന്ദ്രം അടച്ചുപൂട്ടണമെന്ന ആവശ്യവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി ധർണയും പ്രതിഷേധ പ്രകടനവുമായി രംഗത്ത്. സബ് കലക്ടർ, പൊലീസ് അധികാരികൾ എന്നിവർക്ക് ഇതുസംബന്ധിച്ചു നൽകിയ പരാതിയിൽ പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിലാണ് വ്യാപാരി സംഘടന നേതാക്കൾ തെരുവിലിറങ്ങിയത്. കോടതിവിധിയെ തുടർന്ന് നടന്ന മദ്യശാലകളുടെ അടച്ചുപൂട്ടലിനിടയിൽനിന്ന് ഒറ്റപ്പാലത്തെ ഒഴിവാക്കിയിരുന്നു. ഇതേ തുടർന്ന് സമീപ പ്രദേശങ്ങളിൽനിന്ന് മദ്യത്തിനായി ആവശ്യക്കാരെത്തുന്നത് നഗരത്തിരക്കിന് ആക്കം കൂട്ടുകയും ഇതുമൂലം പരിസരത്തെ കച്ചവട സ്ഥാപനങ്ങളിലേക്ക് ഇടപാടുകാർക്ക് കടന്നുചെല്ലാൻ കഴിയാതാവുകയും ഗതാഗതക്കുരുക്ക് കൂടുതൽ രൂക്ഷമാകുകയും ചെയ്ത സാഹചര്യത്തിലാണ് വ്യാപാരികൾ സമരത്തിനിറങ്ങിയത്. പൊതുമരാമത്തുവകുപ്പിെൻറ ആസ്തി രജിസ്റ്ററിൽ ‘മേജർ ഡിസ്ട്രിക്ട് റോഡ്’ വിഭാഗത്തിലാണ് പാലക്കാട് -കുളപ്പുള്ളി സംസ്ഥാനപാതയെ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതാണ് ഒറ്റപ്പാലത്ത് മദ്യശാലയുടെ പ്രവർത്തനം തുടരാൻ സഹായകമായത്. കോടതി ഉത്തരവുണ്ടായ ശേഷവും പ്രവർത്തനം തുടരുന്ന ഒറ്റപ്പാലത്തെ മദ്യശാലക്ക് മുന്നിൽ പുലരും മുമ്പേ നീണ്ടനിര പതിവുകാഴ്ചയാണ്. ഉത്സവ സീസണായതിനാൽ പലപ്പോഴും നഗരത്തിലെ തിരക്ക് നിയന്ത്രിക്കാൻ പൊലീസും ഏറെ പാടുപെടുന്നുണ്ട്. പ്രതിഷേധ പ്രകടനം വ്യാപാരി വ്യവസായി ഏകോപന സമിതി ഒറ്റപ്പാലം യൂനിറ്റ് പ്രസിഡൻറ് സി. സിദ്ദീഖ് ധർണ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എം.എസ്. പൗലോസ് അധ്യക്ഷത വഹിച്ചു. സിറ്റിസൺ ഫോറം പ്രസിഡൻറ് അഡ്വ. ആർ.പി. ശ്രീനിവാസൻ, സത്യനാരായണൻ, ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് സംഘടന സെക്രട്ടറി കെ.വി. ഷംസുദീൻ എന്നിവരും വൈ.എം.സി.എ, സ്നേഹതീരം ചാരിറ്റബിൾ ട്രസ്റ്റ്, റോട്ടറി ക്ലബ് എന്നീ സംഘടന പ്രതിനിധികളും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story