Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2017 5:54 PM IST Updated On
date_range 26 April 2017 5:54 PM ISTആദിവാസി ജീവിതം നേരിൽ കാണാൻ യാത്രാ സംഘം ആനമൂളിയിൽ
text_fieldsbookmark_border
പറവണ്ണ: ‘തെരുവോരം ഡെസ്റ്റിറ്റ്യൂട്ട് കെയറി’െൻറ ആഭിമുഖ്യത്തിൽ 20 വനിതകളടങ്ങുന്ന സംഘം മണ്ണാർക്കാട് ആനമൂളി ആദിവാസി കോളനിയിലേക്ക് പഠനയാത്ര നടത്തി. 38 ഉൗരുകളാണ് സന്ദർശിച്ചത്. ആനമൂളി ക്ഷേത്രപരിസരത്ത് ആദിവാസികളും ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. സി.ഐ മാമ്പ്ര ഹിദായത്തുല്ല ഉദ്ഘാടനം ചെയ്തു. സംഘം ചെയർമാൻ രാഗേഷ് പെരുവള്ളൂർ അധ്യക്ഷത വഹിച്ചു. എസ്.ഐ ഷിബു എബ്രഹാം, തെങ്കര പഞ്ചായത്ത് അംഗം ടി.കെ. ഫൈസൽ, പ്രമോട്ടർ ഷാലി, അഷ്റഫ് മാലിക്കുന്ന്, ടി.പി. ശശികുമാർ, സുധീർ കക്കാട്, അൻവർ പരപ്പനങ്ങാടി, സത്താർ ചോനാരി, അഷ്റഫ് പരപ്പനങ്ങാടി എന്നിവർ സംസാരിച്ചു. അരി, സോപ്പ്, ഡ്രസ്സുകൾ, മധുര പലഹാരങ്ങൾ, പഠനോപകരണങ്ങൾ എന്നിവ കോളനിയിൽ വിതരണം ചെയ്തു. ഓട്ടിസം, ബുദ്ധിമാന്ദ്യം എന്നിവ സംഭവിച്ചവർക്കായി പരപ്പനങ്ങാടിയിൽ അഭയകേന്ദ്രം നിർമിക്കാൻ തീരുമാനിച്ചതായി സംഘം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story