Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2017 5:54 PM IST Updated On
date_range 26 April 2017 5:54 PM ISTമേടുരുകും മേടവും കഴിയാറായി: കുടിവെള്ള കിയോസ്കുകളില്‍ വെള്ളമെത്തിയില്ല
text_fieldsbookmark_border
മണ്ണാര്‍ക്കാട്: രൂക്ഷമായ ജലക്ഷാമം നേരിടാന്‍ പാലക്കാട് ജില്ലയില്‍ ആവിഷ്‌കരിച്ച കുടിവെള്ള കിയോസ്‌കുകള്‍ വെള്ളമെത്താതെ നോക്കുകുത്തികളാവുന്നു. ജലക്ഷാമം രൂക്ഷമായ മേഖലകളെ തരം തിരിച്ച് വാര്‍ഡുതലത്തിലാണ് കുടിവെള്ള കിയോസ്‌ക്കുകള്‍ സ്ഥാപിച്ചത്. വരൾച്ച അതിരൂക്ഷമായ വാര്‍ഡുകളില്‍ രണ്ട് വീതവും അല്ലാത്ത വാര്‍ഡുകളില്‍ ഒന്നും വീതവുമാണ് സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഇതനുസരിച്ച് സർവേ നടത്തി ആവശ്യമായ സ്ഥലവും കണ്ടെത്തി 34,000 രൂപയോളം ചെലവ് വരുന്ന കുടിവെള്ള സംഭരണി ടാങ്കും ടാങ്ക് സ്ഥാപിക്കാനുള്ള ഇരുമ്പ് സ്റ്റാൻഡും എത്തിച്ചിട്ട് മാസം ഒന്ന് പൂര്‍ത്തിയാവാറായി. എന്നാല്‍, ടാങ്കുകളില്‍ ഇതുവരെ വെള്ളമെത്തിക്കാനൊ വിതരണം ചെയ്യാനോ സംവിധാനങ്ങൾ ഒരുക്കിയിട്ടില്ല. മേടമാസത്തിലെ കത്തുന്ന വേനൽ പകുതി പിന്നിട്ടിട്ടും ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന കുടിവെള്ള കിയോസ്‌കുകള്‍ പ്രവര്‍ത്തിക്കാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story