Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightര​ണ്ട്...

ര​ണ്ട് നാ​ട്ടാ​ന​ക​ൾ​ക്ക് എ​ഴു​ന്ന​ള്ളി​പ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ർ​ശ​ന നി​യ​ന്ത്ര​ണം

text_fields
bookmark_border
പാലക്കാട്: ഉത്സവ പറമ്പുകളിലെ ഹരമായി അറിയപ്പെടുന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ, ഊട്ടോളി ശിവൻ എന്നിവക്ക് ജില്ലയിലെ എഴുന്നള്ളിപ്പുകളിൽ പങ്കെടുക്കുന്നതിന് കർശന നിയന്ത്രണം. മൂന്നുപേരുള്ള ഡോക്ടർമാരുടെ പാനൽ പരിശോധിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയാൽ മാത്രമേ ഇനി മുതൽ ഈ ആനകളെ എഴുന്നള്ളിക്കാൻ അനുവദിക്കൂ. രണ്ടാനകൾക്കും ശാരീരിക ക്ഷമത ഇല്ലാത്തതാണ് കാരണമെന്ന് സോഷ്യൽ ഫോറസ്ട്രി െഡപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ പ്രേംകുമാർ ജില്ലതല നിരീക്ഷണ യോഗത്തിൽ അറിയിച്ചു. തുടർന്നായിരുന്നു തീരുമാനം. ഉത്സവ സീസണിൽ ആന എഴുന്നള്ളിപ്പിന് നാട്ടാന പരിപാലന ചട്ടം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ജില്ലതല നിരീക്ഷണ സമിതി നിർദേശം നൽകി. ആചാരത്തി‍െൻറ ഭാഗമായി അമ്പലങ്ങളിലും മറ്റ് ആഘോഷ പരിപാടികളിലും ആനകളെ എഴുന്നള്ളിക്കുമ്പോൾ ജനങ്ങളുടെ സുരക്ഷയ്ക്കും ആനയുടെ ആരോഗ്യത്തിനുമാണ് മുൻഗണന നൽകേണ്ടതെന്ന് സമിതി നിരീക്ഷിച്ചു. ശാരീരിക അസ്വാസ്ഥ്യവും മദപ്പാടുമുള്ള ആനകളെ ഒരുതരത്തിലും ആഘോഷ പരിപാടികളിൽ പങ്കെടുക്കാൻ അനുവദിക്കില്ല. രജിസ്റ്റർ ചെയ്ത ഉത്സവാഘോഷ കമ്മിറ്റികൾക്ക് മാത്രമേ ആന എഴുന്നള്ളിപ്പിന് അനുമതി നൽകേണ്ടതുള്ളുവെന്നും ജില്ല കലക്ടറുടെ ചേംബറിൽ ചേർന്ന ഉത്സവാഘോഷ കമ്മിറ്റി പ്രതിനിധികളുടെയും ആന ഉടമസ്ഥരുടെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തിൽ തീരുമാനിച്ചു. ഉത്സവങ്ങൾക്ക് ആനകളെ എഴുന്നള്ളിപ്പിക്കുമ്പോൾ ഉടമസ്ഥർ ആനയുടെ ശാരീരിക ക്ഷമത സർട്ടിഫിക്കറ്റ് കൊണ്ടുവരണം. എ.ഡി.എം എസ്. വിജയ‍െൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചിറ്റൂർ തത്തമംഗലം നഗരസഭ ചെയർമാൻ ടി.എസ്. തിരുവെങ്കിടം, തത്തമംഗലം അങ്ങാടി വേല ആഘോഷ കമ്മിറ്റി അംഗവും അസ്സമിലെ കച്ചർ ജില്ല കലക്ടറുമായ എസ്. വിശ്വനാഥ്, കെ. േപ്രംകുമാർ, അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ പ്രതിനിധി എസ്. സുബ്രഹ്മണ്യൻ, എലിഫൻറ് ഓണേഴ്സ് ഓർഗനൈസേഷൻ പ്രതിനിധി എം.എ. പരമേശ്വരൻ, കേരളാ ഫെസ്റ്റിവൽ കോഒാഡിനേഷൻ കമ്മിറ്റി പ്രതിനിധി സി. ബാലഗോപാൽ, മൃഗസംരക്ഷണ വകുപ്പ്-, പൊലീസ്-, അഗ്്നിശമന സേന, -വനംവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story