Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2017 8:50 PM IST Updated On
date_range 25 April 2017 8:50 PM ISTജനാധിപത്യപാഠം പകർന്ന് കുടുംബശ്രീ ബാലപാർലമെൻറ് തെരഞ്ഞെടുത്ത സ്കൂൾ
text_fieldsbookmark_border
പാലക്കാട്: കുടുംബശ്രീ മിഷെൻറ നേതൃത്വത്തിൽ ജില്ലയിലെ പഞ്ചായത്തുകളിൽനിന്ന് തെരഞ്ഞെടുത്ത സ്കൂൾ വിദ്യാർഥികളുടെ ബാലപാർലമെൻറ് കൗതുകമായി. ജനാധിപത്യത്തെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനും പാർലമെൻറ് പ്രവർത്തനങ്ങൾ പരിചയപ്പെടുത്തുന്നതിനുമായാണ് പരിപാടി സംഘടിപ്പിച്ചത്. ചീഫ് ജസ്റ്റിസ് ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞയെ തുടർന്ന് മുതിർന്ന അംഗം അമൃത െപ്രാ-ടൈം സ്പീക്കറായി ചുമതലയേറ്റു. തുടർന്ന് നടന്ന 15ാം ലോക്സഭയുടെ പ്രഥമ സമ്മേളനത്തിൽ ഹരിതയെ സ്പീക്കറായും ജി. അലോഷയെ െഡപ്യൂട്ടി സ്പീക്കറായും തെരഞ്ഞെടുത്തു. പ്രധാനമന്ത്രി സി.കെ. സന്ദീപ് സാമൂഹിക, -സാംസ്കാരിക-,രാഷ്ട്രീയ രംഗത്തെ മരണമടഞ്ഞ പ്രമുഖരുടെ അനുശോചന സന്ദേശം വായിച്ചു. പ്രസിഡൻറ് ദേവികയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ സഭ പിരിഞ്ഞു. നയപ്രഖ്യാപനത്തിന്മേൽ നടന്ന ചർച്ചയിൽ പ്രതിപക്ഷ നേതാവ് പി.കെ. സനൽ വിമർശങ്ങളുന്നയിച്ചു. തുടർന്ന് നടന്ന ചോദ്യോത്തരവേളയിൽ ജില്ലയിലെ വിവിധ പ്രശ്നങ്ങളെപറ്റി പരാമർശമുണ്ടായി. ജില്ല പഞ്ചായത്ത് കൗൺസിൽ ഹാളിലാണ് ബാലപാർലമെൻറ് സംഘടിപ്പിച്ചത്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. ജില്ല കുടുംബശ്രീ മിഷൻ കോ ഓഡിനേറ്റർ പി. സെയ്തലവി പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story