Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഉ​ൽ​പാ​ദ​ന മേ​ഖ​ല​ക്ക് ...

ഉ​ൽ​പാ​ദ​ന മേ​ഖ​ല​ക്ക് മു​ൻ​ഗ​ണ​ന: കാ​ർ​ഷി​ക പ​ദ്ധ​തി​ക​ൾ​ക്ക് 35 ല​ക്ഷം

text_fields
bookmark_border
പട്ടാമ്പി: വിളയൂർ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ പേരടിയൂർ എ.എൽ.പി സ്‌കൂളിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.കെ. നാരായണദാസ് ഉദ്ഘാടനം ചെയ്തു. 2017-18 വർഷത്തെ കരടു പദ്ധതികളുടെ അവതരണവും ചർച്ചയും നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. മുരളി അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.കെ. ഉണ്ണികൃഷ്ണൻ പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡൻറ് കെ. കൃഷ്ണകുമാരി സ്വാഗതവും സെക്രട്ടറി സുരേഷ് നന്ദിയും പറഞ്ഞു. പദ്ധതികൾ സംബന്ധിച്ച് ചർച്ച നടത്തി. ഉൽപാദന മേഖലക്ക് മുൻഗണന നൽകിയുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ജൈവ കൃഷിയിൽ മുന്നേറ്റം നടത്തുന്ന പഞ്ചായത്ത് കാർഷികമേഖലക്ക് 35 ലക്ഷം രൂപയുടെ പദ്ധതികളാണ് സമർപ്പിക്കുന്നത്. വിളയൂരിലെ സമൃദ്ധി ഇക്കോ ഷോപ് വഴി പുതുതായി ആരംഭിച്ച പാഡി കോയുടെ അരി വിൽപനയുടെ ഉദ്ഘാടനവും ടി.കെ. നാരായണദാസ് നിർവഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story