Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജീ​വ​ന​ക്കാ​രി​ല്ല; ത​ല​ക്ക​ശ്ശേ​രി ഹോ​മി​യോ ഡി​സ്പെ​ൻ​സ​റി പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ൽ

text_fields
bookmark_border
ആനക്കര: ഹോമിയോ ഡിസ്‌പെന്‍സറിയുടെ പ്രവര്‍ത്തനം അവതാളത്തില്‍. ദിനേന നൂറുകണക്കിന് രോഗികള്‍ ചികിത്സ തേടി എത്തുന്ന പട്ടിത്തറ പഞ്ചായത്തിലെ തലക്കശ്ശേരിയില്‍ സ്ഥിതി ചെയ്യുന്ന ഹോമിയോ ഡിസ്‌പെന്‍സറിയില്‍ ജീവനക്കാരുടെ അഭാവം മൂലമാണ് പ്രവര്‍ത്തനം താളം തെറ്റുന്നത്. മൂന്നു വര്‍ഷമായി ഇവിടെ അറ്റന്‍ഡറുടെ തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്. ഡോക്ടര്‍ അടക്കം നാല് പേരുടെ ഡ്യൂട്ടിയാണ് ഈ ഡിസ്‌പെന്‍സറിയില്‍ ആവശ്യം. ഇത് മൂലം രോഗികളും ഡോക്ടര്‍ അടക്കമുള്ള ജീവനക്കാരും പ്രയാസപ്പെടുന്നു. മരുന്ന് ലഭിക്കാൻ നീണ്ട കാത്തിരിപ്പ് രോഗികളെ വലക്കുന്നു. ടോക്കണ്‍ കൊടുക്കുന്ന ആള്‍ മരുന്നെടുക്കാന്‍ സഹായിച്ചാല്‍ ടോക്കണ്‍ കിട്ടാതെ രോഗികള്‍ വലയും. ചില സമയങ്ങളില്‍ ഡോക്ടര്‍ തന്നെ മരുന്നെടുത്തു കൊടുക്കാന്‍ നില്‍ക്കുന്നതും കാണാം. നിലവിൽ ഒരാൾ അവധിയിലായാൽ ഡിസ്‌പെൻസറി പ്രവര്‍ത്തനം പൂര്‍ണമായും താളം തെറ്റും.
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story