Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightക​ണ്ണാ​ടി​പ്പു​ഴ...

ക​ണ്ണാ​ടി​പ്പു​ഴ വ​റ്റി​വ​ര​ണ്ടു: പി​രാ​യി​രി ​ഗ്രാമ​പഞ്ചാ​യ​ത്തി​ൽ കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങി

text_fields
bookmark_border
പിരായിരി: കണ്ണാടിപ്പുഴ വറ്റിവരണ്ടതോടെ പിരായിരി പഞ്ചായത്ത് പ്രദേശങ്ങളിലേക്ക് കുടിവെള്ള വിതരണം മുടങ്ങി. പൂടൂർ തടയണയിലെ പമ്പ്ഹൗസിൽ നിന്നാണ് പിരായിരി പഞ്ചായത്തിലെ പൂടൂർ, പുളിയപറമ്പ്, അത്താലൂർ, നവക്കോട് പ്രദേശങ്ങളിലേക്ക് കുടിവെള്ളം വിതരണം ചെയ്തിരുന്നത്. പുഴ വറ്റിയതോടെ ചെക്ക്ഡാം പാറക്കെട്ടുകൾ മാത്രമായി. ഇതോടെ കുടിവെള്ള വിതരണ പമ്പിങ് നിലച്ചു. ലോറിയിൽ വെള്ളമെത്തിച്ച് വിതരണം ചെയ്യാൻ പഞ്ചായത്ത് ഭരണസമിതി കലക്ടർക്ക് നിവേദനം നൽകി കാത്തിരിക്കുകയാണ്. പൂടൂർ തടയണയിൽ വെള്ളം നിറഞ്ഞാൽ മാത്രമേ പമ്പ്ഹൗസ് പ്രവർത്തിപ്പിക്കാനാവൂ. കുടിവെള്ള വിതരണം നിലച്ചതോടെ വീട്ടമ്മമാർ നെട്ടോട്ടത്തിലാണ്. വിദൂര പ്രദേശങ്ങളിൽ പോയാണ് പലരും വെള്ളം ശേഖരിക്കുന്നത്. ടാങ്കർ ലോറിയിൽ വെള്ളമെത്തിച്ച് വിതരണം ചെയ്യാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പരക്കെ ആവശ്യമുയർന്നു. പിരായിരി, മാത്തൂർ പ്രദേശങ്ങളിലെ കുടിവെള്ള വിതരണ പമ്പ് ഹൗസ് സ്ഥിതി ചെയ്യുന്നത് പൂടൂർ തടയണയിലാണ്.
Show Full Article
TAGS:LOCAL NEWS 
Next Story