Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2017 8:44 PM IST Updated On
date_range 20 April 2017 8:44 PM IST304.35 കോടിക്കായി റിപ്പോർട്ട് നൽകി: വരൾച്ച കെടുതി അതിരൂക്ഷം –കേന്ദ്രസംഘം
text_fieldsbookmark_border
പാലക്കാട്: ജില്ലയിൽ വരൾച്ച മൂലം വിവിധ മേഖലകളിലുണ്ടായ കെടുതികൾ അതിരൂക്ഷമാണെന്ന് ബോധ്യപ്പെട്ടതായി അവലോകനത്തിനായെത്തിയ േകന്ദ്ര സംഘത്തിെൻറ തലവൻ അശ്വിനികുമാർ. വരൾച്ച ബാധിത പ്രദേശങ്ങൾ സന്ദർശിച്ചതിന് ശേഷം കോഴിപ്പാറ അഹല്യ കാമ്പസിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു കേന്ദ്ര കൃഷി മന്ത്രാലയത്തിൽ ജോയൻറ് സെക്രട്ടറിയായ അദ്ദേഹം. എം.ബി. രാജേഷ് എം.പിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു. രാവിലെ 11 മുതൽ മംഗലം പാലം, ചെക്ക് ഡാം, എരിമയൂരിലെ ഗായത്രിപുഴ, ചെക്ക്ഡാം, ചുള്ളിയാർ ഡാം, മാടമ്പാറ ക്ഷീരസഹകരണ സംഘം, മുതലമട നിലംപരിശ് പാലത്തിന് സമീപത്തെ ഗായത്രിപുഴ, കൊല്ലങ്കോട് തച്ചമ്പള്ളം എന്നിവിടങ്ങൾ സന്ദർശിച്ചതിന് ശേഷമാണ് യോഗം ചേർന്നത്. മുതലമടയിൽ ആയിരത്തിലധികം അടി താഴ്ചയിൽ കുഴൽകിണർ കുഴിച്ചിട്ടും വെള്ളം ലഭിക്കാത്ത അവസ്ഥ, മാങ്ങ കർഷകരുടെ പ്രശ്നങ്ങൾ, നെല്ല്^പച്ചക്കറി കൃഷി മേഖലയിലുണ്ടായ നഷ്ടം, ക്ഷീരമേഖലയിലുണ്ടായ പ്രത്യാഘാതങ്ങൾ എന്നിവയും ബോധ്യപ്പെട്ടതായി കേന്ദ്രസംഘം പറഞ്ഞു. ജില്ലയിലെ വിവിധ ഡാമുകളിൽ ജലനിരപ്പിൽ മുൻവർഷങ്ങളിൽ നിന്നുണ്ടായ വ്യതിയാനങ്ങൾ വിലയിരുത്തി. ജില്ലയിൽ ജലസംരക്ഷണത്തിനും ഭൂഗർഭ ജലനിരപ്പ് ഉയർത്താനും സഹായകമായ നിർദേശങ്ങൾ ലഭ്യമാക്കുമെന്ന് സംഘം അറിയിച്ചു. വരൾച്ച പ്രതിരോധത്തിനായി ജില്ലക്ക് 304.35 കോടി ലഭ്യമാക്കാനുള്ള റിപ്പോർട്ട് കേന്ദ്രസംഘത്തിന് കൈമാറി. റവന്യൂ വകുപ്പ് -^65 കോടി, കൃഷി -^28 കോടി, മൃഗസംരക്ഷണം -^52 കോടി, ഫിഷറീസ് ^-0.25 കോടി, സിവിൽ സപ്ലൈസ് ^27 കോടി, ജലസേചനം ^39 കോടി, വനം-^വന്യജിവി -^0.50 കോടി, ആരോഗ്യം -0.30 കോടി, തൊഴിലുറപ്പ് പദ്ധതി -^76 കോടി, മണ്ണ് സംരക്ഷണം -^16 കോടി എന്നിങ്ങനെയാണിത്. ജില്ലയിൽ 2017 ഫെബ്രുവരിയിൽ രേഖപ്പെടുത്തിയ താപനില 39.5 ആണ്. 2015ൽ ഇത് 38 ആയിരുന്നു. തെക്ക് പടിഞ്ഞാറൻ മൺസൂൺ സാധാരണ 1600 മില്ലി മീറ്റർ ലഭ്യമാകേണ്ട സ്ഥാനത്ത് 1000 മില്ലി മീറ്റർ മാത്രമാണ് 2016-17ൽ ലഭിച്ചത്. വടക്കു കിഴക്കൻ മൺസൂണിൽ 68 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതായത് സാധാരണ ലഭിക്കുന്നത് 400 മില്ലിമീറ്റർ ആണെങ്കിൽ 2016 ലഭിച്ചത് 150 മില്ലിമീറ്റർ മാത്രം. ആകെ 20 ഹെക്ടറിൽ കൃഷിനാശമുണ്ടായി. 1,74,805 വൃക്ഷങ്ങളും ചെടികളും നശിച്ചിട്ടുണ്ട്. വരൾച്ച മൂലം ജില്ലയിൽ 17,479 കർഷകർ ദുരിതം അനുഭവിക്കുന്നുണ്ട്. 28 കോടിയുടെ നാശനഷ്ടമാണ് കൃഷിവകുപ്പ് വിലയിരുത്തിയത്. പാൽ ഉൽപാദനത്തിൽ ഒരു ദിവസം 37,000 ലിറ്ററിെൻറ കുറവാണ് വരൾച്ചയെ തുടർന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. 3833 ക്ഷീരകർഷകരെ ഇത് ബാധിക്കുന്നു. മത്സ്യകൃഷിയിൽ ഏഴ് മുതൽ 10 ലക്ഷത്തിെൻറ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. മൊത്തം 568 മത്സ്യകർഷകരെ വരൾച്ച ബാധിച്ചു. ജില്ല ഭരണകാര്യാലയം സമർപ്പിച്ച കണക്കുകൾ, ഫോട്ടോകൾ, മാധ്യമ റിപ്പോർട്ടുകൾ എന്നിവ വരൾച്ചയുടെ കാഠിന്യം മനസ്സിലാക്കാൻ സഹായകമായെന്നും വിശദ റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിക്കുമെന്നും സംഘം അറിയിച്ചു. ഇൻറർ മിനിസ്റ്റീരിയൽ ടീം ഫോർ േഡ്രാട്ട് അസെസ്മെൻറ് ടീം ലീഡർക്ക് പുറമെ കൃഷിമന്ത്രാലയ ഡയറക്ടർ ഡോ. കെ. പൊന്നുസ്വാമി, സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റി ചീഫ് എൻജിനീയർ അഞ്ജുലി ചന്ദ്ര, ബീച്ച് ഇറോഷൻ ഡയറക്ടറേറ്റിലെ ഡയറക്ടർ ആർ. തങ്കമണി, ധനകാര്യ മന്ത്രാലയം ഡയറക്ടർ ഗോപാൽ പ്രസാദ് എന്നിവർ ഉൾപ്പെട്ട സംഘമാണ് എത്തിയത്. ജില്ല കലക്ടർ പി. മേരിക്കുട്ടി, എ.ഡി.എം എസ്. വിജയൻ, സബ് കലക്ടർമാരായ പി.ബി. നൂഹ്, അഫ്സാന പർവീൺ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ അനുഗമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story