Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2017 7:03 PM IST Updated On
date_range 18 April 2017 7:03 PM ISTകരിമ്പനകൾ വ്യാപകമായി മുറിച്ച് കടത്തുന്നു
text_fieldsbookmark_border
ചിറ്റൂർ: പാലക്കാടിെൻറ മുഖമുദ്രയായ കരിമ്പനകൾ വ്യാപകമായി തമിഴ്നാട്ടിലേക്ക് മുറിച്ചുകടത്തുന്നു. ചെങ്കൽചൂളകൾക്ക് വേണ്ടിയാണ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്ന് കരിമ്പനകൾ മുറിച്ചുകടത്തുന്നത്. ജില്ലയുടെ കിഴക്കൻ മേഖലയിലെ ചിറ്റൂരും പരിസരപ്രദേശങ്ങളിൽ നിന്നുമാണ് മുറിച്ചുകടത്തുന്നത്. ലക്ഷത്തിലധികം പനകളുണ്ടായിരുന്ന ജില്ലയിൽ, ചെങ്കൽചൂളകളുടെ പ്രവർത്തനം മൂലം 20,000 എണ്ണം മാത്രമാണ് അവശേഷിക്കുന്നത്. ഇവയാണ് നിലവിൽ വ്യാപകമായി മുറിച്ചുമാറ്റിക്കൊണ്ടിരിക്കുന്നത്. തമിഴ്നാട്ടിൽ കരിമ്പനകൾ യഥേഷ്ടം ഉണ്ടെങ്കിലും അവിടത്തെ കർഷകർ അത് മുറിക്കാൻ അനുവദിക്കുന്നില്ല. തമിഴ്നാട്ടിൽ കരിമ്പനകളിൽനിന്ന് കള്ള് ചെത്ത് കുറവാണെങ്കിലും തെളിനീരും നൊങ്കും വ്യാപകമായി ഉൽപാദിപ്പിക്കുന്നത് വരുമാനമാർഗമായാണ് അവിടത്തെ കർഷകർ കാണുന്നത്. ഇതാണ് അവിടത്തെ വ്യാപാരികളെ പാലക്കാടിെൻറ കിഴക്കൻ മേഖലയിലേക്ക് ആകർഷിക്കുന്നത്. തമിഴ്നാട്ടിൽനിന്ന് എത്തുന്ന തെളിനീരിനും നൊങ്കിനും കേരളത്തിൽ ആവശ്യക്കാരേറെയുമാണ്. മൂപ്പ് കൂടിയ അടിവശം വീടുനിർമാണത്തിനും വിവിധ തരത്തിലുള്ള ഫർണിച്ചർ നിർമാണത്തിനും ഉപയോഗിക്കുമ്പോൾ മൂപ്പ് കുറഞ്ഞ മുകൾ വശം പൂർണമായി തമിഴ്നാട്ടിലെ ചെങ്കൽചൂളകളിൽ എരിഞ്ഞമരുന്നു. കരിമ്പനകൾ സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും ഫലപ്രദമായ നടപടി സ്വീകരിക്കാറില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story