Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഓണക്കാലം; പൂക്കളം...

ഓണക്കാലം; പൂക്കളം ആര്‍ട്ടിസ്റ്റുകള്‍ തിരക്കിലാണ് 

text_fields
bookmark_border
ഓണക്കാലം; പൂക്കളം ആര്‍ട്ടിസ്റ്റുകള്‍ തിരക്കിലാണ് 
cancel
ഒറ്റപ്പാലം: വീട്ടങ്കണം വിട്ടു ഓണപ്പൂക്കളങ്ങള്‍ ‘സ്പോണ്‍സേര്‍ഡ്’ പദവിയിലേക്ക് മാറിയതോടെ പൂക്കള നിര്‍മാണവുമായി ബന്ധപ്പെട്ടു ആര്‍ട്ടിസ്റ്റുകള്‍ക്കും ഓണക്കാലത്ത് തിരക്കോട് തിരക്ക്. ക്ളബുകളും വിവിധസ്ഥാപനങ്ങളും ഓഫിസുകളും പരസ്പരം മത്സരിച്ചു ‘കുടവട്ട പൂക്കളങ്ങള്‍’ ഒരുക്കുമ്പോള്‍ സംഘാടകരുടെ കരവിരുത് പോരാതെ വരുന്നിടത്താണ് ആര്‍ട്ടിസ്റ്റുകളുടെ സേവനം ആവശ്യപ്പെടുന്നത്. പൂക്കളം വരക്കുന്നത് മുതല്‍ പൂര്‍ണമായ നിര്‍മാണച്ചുമതലവരെ ഇവരെ ഏല്‍പ്പിക്കുകയാണ് ഓണക്കാലത്തു പലരും. ഇവര്‍  ഒരുക്കുന്ന പൂക്കളത്തിനു ആയിരങ്ങളാണ് ചെലവുവരുന്നത്. കണ്ണഞ്ചിപ്പിക്കുന്ന വര്‍ണക്കാഴ്ചയൊരുക്കാന്‍ പൂക്കളുടെ വില ഒരു പ്രശ്നമാകാറില്ല. നിര്‍ദ്ദേശിക്കുന്ന അളവില്‍ കമ്പോളത്തില്‍ നിന്നും വിലകൂടിയപൂക്കള്‍ മൊത്തമായി ലഭിക്കുന്നതിന് നേരത്തെ പറഞ്ഞേല്‍പ്പിക്കും. ആര്‍ട്ടിസ്റ്റുകളുടെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ പൂക്കളങ്ങളുടെ ഫയല്‍ ഫോട്ടോകള്‍ മോഡല്‍ തെരഞ്ഞെടുക്കുന്നതിന് ആവശ്യക്കാര്‍ക്ക് സൗകര്യമാകുന്നു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onam 2016
Next Story