Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപെരുമ്പടപ്പ്...

പെരുമ്പടപ്പ് ബ്ളോക്കില്‍ ‘കണിവെള്ളരി’ തുടങ്ങി

text_fields
bookmark_border
പെരുമ്പടപ്പ്: പെരുമ്പടപ്പ് ബ്ളോക്ക് പഞ്ചായത്തിന്‍െറ 2016-17 വാര്‍ഷിക പദ്ധതിയില്‍ നടപ്പാക്കുന്ന ജൈവ പച്ചക്കറി കൃഷിവികസന പദ്ധതിയായ ‘കണിവെള്ളരി’യുടെ ഉദ്ഘാടനം പി.എസ്.സി ചെയര്‍മാന്‍ അഡ്വ. എം.കെ. സക്കീര്‍ നിര്‍വഹിച്ചു. രാസവളങ്ങളും കീടനാശിനികളും ഒഴിവാക്കി സംഘമായി പച്ചക്കറി കൃഷിയിറക്കുന്നതാണ് ‘കണിവെള്ളരി’ പദ്ധതി. ബ്ളോക്ക് പ്രസിഡന്‍റ് പി.എം. ആറ്റുണ്ണി തങ്ങള്‍ അധ്യക്ഷത വഹിച്ചു. പെരുമ്പടപ്പ് കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍ കെ. ചന്ദ്രന്‍ പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ അഡ്വ. സിന്ധു (മാറഞ്ചേരി), ടി. സത്യന്‍ (നന്നംമുക്ക്), ആയിഷ ഹസ്സന്‍ (ആലങ്കോട്), പ്രേമജ സുധീര്‍ (വെളിയങ്കോട്), ജില്ല പഞ്ചായത്തംഗങ്ങളായ സമീറ ഇളയിടത്ത്, അഡ്വ. എം.ബി. ഫൈസല്‍, എം. സുനില്‍, കെ.കെ. ബാലന്‍, ശോഭന എന്നിവര്‍ സംസാരിച്ചു. ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സുബൈദ ബക്കര്‍ സ്വാഗതം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story