Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകുടുംബശ്രീ വായ്പ...

കുടുംബശ്രീ വായ്പ തട്ടിപ്പ്: കരിമ്പ പഞ്ചായത്ത് ഓഫിസിലേക്ക് സി.പി.ഐ മാര്‍ച്ച്

text_fields
bookmark_border
കല്ലടിക്കോട്: കരിമ്പ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ വായ്പ തട്ടിപ്പില്‍ ആരോപണ വിധേയയായ 15ാം വാര്‍ഡ് മെംബര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ കരിമ്പ ലോക്കല്‍ കമ്മിറ്റി കരിമ്പ ഗ്രാമപഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. പഞ്ചായത്ത് കവാടത്തിനരികെ മാര്‍ച്ച് പൊലീസ് തടഞ്ഞു. ചെമ്പന്‍തിട്ടയില്‍നിന്ന് പ്രകടനമായാണ് പ്രവര്‍ത്തകര്‍ മാര്‍ച്ചിനത്തെിയത്. കോങ്ങാട് നിയോജക മണ്ഡലം സി.പി.ഐ സെക്രട്ടറി പൊറ്റശ്ശേരി മണികണ്ഠന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സി.പി.ഐ കരിമ്പ ലോക്കല്‍ സെക്രട്ടറി കെ. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ കമ്മിറ്റിയംഗം പി. ശിവദാസന്‍, മണ്ഡലം എക്സിക്യൂട്ടിവ് അംഗം കെ.വി. ജയപ്രകാശ്, വി.കെ. ശിവാനന്ദന്‍, ഓമനക്കുട്ടന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story