Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമാലിന്യ സംസ്കരണ...

മാലിന്യ സംസ്കരണ പ്ളാന്‍റ് നിര്‍മാണം ജലരേഖ

text_fields
bookmark_border
വടക്കഞ്ചേരി: പഞ്ചായത്തിലെ കുറുവത്ത് കോളനിയിലെ മാലിന്യനിക്ഷേപ സ്ഥലത്ത് നിര്‍മിക്കാന്‍ തീരുമാനിച്ച മാലിന്യസംസ്കരണ പ്ളാന്‍റ് ജലരേഖയായി. ടൗണില്‍ ചെറുതും വലുതുമായി 1500ല്‍ പരം വ്യാപാര സ്ഥാപനങ്ങളും ടൗണിന് ചുറ്റുമായി ആയിരത്തില്‍ പരം വീടുകളും സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടത്തെ മാലിന്യം കുടുംബശ്രീ ഉള്‍പ്പെടെയുള്ളവയുടെ വാഹനങ്ങളില്‍ ദിവസവും നീക്കം ചെയ്യുന്നുണ്ട്. കുറുവത്ത് കോളനിയിലെ പഞ്ചായത്തിന്‍െറ ഒന്നര ഏക്കറോളം സ്ഥലത്തുകൊണ്ടുവന്ന് നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. ഇതുമൂലം പ്രദേശത്തെ 200ല്‍ പരം തൊഴിലാളി കുടുംബങ്ങള്‍ക്ക് പകര്‍ച്ചവ്യാധികള്‍ പകരുന്നുണ്ടെന്ന പരാതിയുണ്ട്. ഇതുമായി ബന്ധപ്പെട്ട് വീട്ടമ്മമാര്‍ രണ്ട് വര്‍ഷം മുമ്പ് പഞ്ചായത്ത് ഓഫിസിലേക്ക് കുറ്റിച്ചൂലുമായി മാര്‍ച്ച് നടത്തിയിരുന്നു. മാലിന്യം കത്തിക്കുന്നതിന്‍െറ പുക ശ്വസിച്ചാണ് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് രോഗം പടരുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. മാലിന്യ സംസ്കരണ പ്ളാന്‍റ് നിര്‍മിക്കാന്‍ 2012ല്‍ 23 ലക്ഷം രൂപ സര്‍ക്കാര്‍ അനുമതി ലഭിച്ചതായി അന്നത്തെ പഞ്ചായത്ത് ഭരണസമിതി വ്യക്തമാക്കിയിരുന്നു. ജില്ലാ പഞ്ചായത്തും പത്ത് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story