Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപോളിങ് സമാധാനപരം;...

പോളിങ് സമാധാനപരം; പരുതൂരില്‍ ഒരു മണിക്കൂര്‍ തടസ്സപ്പെട്ടു

text_fields
bookmark_border
ആനക്കര: തൃത്താല നിയോജക മണ്ഡലത്തില്‍ പോളിങ് സമാധാനപരം. പരുതൂരില്‍ വോട്ടിങ്ങ് ഒരു മണിക്കൂറോളം തടസ്സപ്പെട്ടു. പരുതൂര്‍ പി.ഇ.യു.പി സ്കൂളിലെ 73ാം നമ്പര്‍ ബൂത്തിലാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ പരാതിയുമായി എത്തിയത്. വോട്ടിങ് യന്ത്രത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിക്ക് നേരെയുള്ള നീല ബട്ടന്‍ മുന്ന് തവണ അമര്‍ത്തിയാല്‍ മാത്രമെ വോട്ടിങ് രേഖപ്പെടുത്തിയ ശബ്ദം കേള്‍ക്കുന്നുളളു. തുടര്‍ന്ന് നടന്ന പരിശോധനയില്‍ പരാതി ശരിയാണെന്ന് മനസ്സിലായതിനെ തുടര്‍ന്ന് യന്ത്രം മാറ്റിയ ശേഷമാണ് വോട്ടിങ് പുനരാരംഭിച്ചത്. മഴയായതിനാല്‍ മന്ദഗതിയിലാണ് വോട്ടിങ് ആരംഭിച്ചത്. എന്നാല്‍ കപ്പൂര്‍ പഞ്ചായത്തിലെ വെള്ളാളൂര്‍ എം.എം.ജി.ബി.എസ് 16ാം നമ്പര്‍ ബൂത്തില്‍ രാവിലെ മുതല്‍ തന്നെ നല്ല തിരക്കായിരുന്നു. മറ്റ് ബൂത്തുകളില്‍ ഉച്ചക്ക് ശേഷം സ്ത്രീകളുടെ തിരക്കായിരുന്നു. പലയിടത്തും ഉദ്യോഗസ്ഥന്‍മാരുടെ പരിചയക്കുറവുമൂലം മന്ദഗതിയിലാണ് പോളിങ് നടന്നത്. പട്ടാമ്പി: നിയമസഭാ തെരഞ്ഞെടുപ്പ് പോളിങ് പട്ടാമ്പി മണ്ഡലത്തില്‍ സമാധാനപരമായി നടന്നു. രാവിലെ മുതല്‍ വോട്ടര്‍മാരെ ബൂത്തിലത്തെിക്കാന്‍ പ്രവര്‍ത്തകര്‍ വാശിയോടെ രംഗത്തിറങ്ങി. വോട്ടിങ് യന്ത്രമായതിനാല്‍ ഏറെ കാത്തു നില്‍ക്കാതെ വോട്ട് ചെയ്യാനായെങ്കിലും പലയിടങ്ങളിലും നീണ്ട നിര പ്രകടമായിരുന്നു. യു.ഡി.എഫ് സ്ഥാനാര്‍ഥി സി.പി. മുഹമ്മദ് രാവിലെ കരിങ്ങനാട് കെ.എം.എല്‍.പി സ്കൂളില്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മുഹമ്മദ് മുഹ്സിന്‍ ഓങ്ങല്ലൂര്‍ പഞ്ചായത്തിലെ 117ാം ബൂത്തായ കാരക്കാട് എ.എം.യു.പി സ്കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്. ആദ്യാക്ഷരം പഠിച്ച വിദ്യാലയത്തിലെ ബൂത്തില്‍ ആദ്യ വോട്ട് മുഹ്സിന്‍േറതായിരുന്നു. എന്‍.ഡി.എ സ്ഥാനാര്‍ഥി അഡ്വ. പി. മനോജ് പെരുമുടിയൂര്‍ ഗവ. എല്‍.പി സ്കൂളില്‍ വോട്ട് ചെയ്തു. തൃത്താല മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സുബൈദ ഇസ്ഹാക്ക് എടപ്പലം സ്കൂളില്‍ കുടുംബാംഗങ്ങളോടൊപ്പമത്തെിയാണ് വോട്ട് ചെയ്തത്. ഷൊര്‍ണൂര്‍ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി സി. സംഗീത പട്ടാമ്പി ഗവ. ഹൈസ്കൂളിലും എന്‍.ഡി.എ സ്ഥാനാര്‍ഥി വി.പി. ചന്ദ്രന്‍ ആമയൂര്‍ കിഴക്കേക്കര മദ്റസയിലും വോട്ട് ചെയ്തു. കല്ലടിക്കോട്: മഴമേഘങ്ങള്‍ നിറഞ്ഞ തിങ്കളാഴ്ച പ്രഭാതത്തില്‍ മന്ദഗതിയില്‍ ആരംഭിച്ച വോട്ടെടുപ്പ് ഉച്ചയോടെ ഊര്‍ജിതമായി. കോങ്ങാട് നിയമസഭാ മണ്ഡലത്തിലുള്‍പ്പെടുന്ന കരിമ്പ, തച്ചമ്പാറ, കാരാകുര്‍ശ്ശി എന്നീ ഗ്രാമപഞ്ചായത്തിലെ ഗ്രാമീണ മേഖലയിലുള്‍പ്പെടുന്ന പോളിങ് സ്റ്റേഷനുകളില്‍ രാവിലെ 11ഓടെയാണ് വോട്ടിങ് ഊര്‍ജിതമായത്. കല്ലടിക്കോട് എ.യു.പി സ്കൂള്‍, കല്ലടിക്കോട് ജി.എം.എല്‍.പി സ്കൂള്‍, കല്ലടിക്കോട് ദാറുല്‍ അമാന്‍ ഇംഗ്ളീഷ് മീഡിയം സ്കൂള്‍, പനയമ്പാടം ജി.യു.പി സ്കൂള്‍, കരിമ്പ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, തച്ചമ്പാറ ദേശബന്ധു എച്ച്.എസ്.എസ് എന്നിവിടങ്ങളിലും ഉച്ചയോടെ വോട്ടര്‍മാരുടെ നീണ്ട നിരയുണ്ടായിരുന്നു. ചാറ്റല്‍ മഴ അലോസരം സൃഷ്ടിച്ചെങ്കിലും നാട്ടിന്‍പുറങ്ങളില്‍പോലും വയോജനങ്ങളും സ്ത്രീകളും ഉള്‍പ്പെടെയുള്ള സമ്മതിദായകര്‍ വളരെ ആവേശത്തോടെയാണ് നിശ്ചിത ബൂത്തുകളിലേക്ക് വോട്ട് ചെയ്യാനത്തെിയത്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രമായതിനാല്‍ മിക്കയിടങ്ങളിലും വോട്ടെടുപ്പ് സുഗമമായിരുന്നു. നീണ്ട മണിക്കൂര്‍ വരിയില്‍നിന്ന് വിഷമിക്കേണ്ട സാഹചര്യവും ഉണ്ടായില്ല. മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് 78.19 ശതമാനം പോളിങ്. വോട്ടിങ് സമാധാനപരം. നിയോജക മണ്ഡലത്തില്‍ രാവിലെ മുതല്‍ ഭൂരിഭാഗം ബൂത്തുകളിലും കനത്ത പോളിങ്ങാണ് രേഖപ്പെടുത്തിയത്. അട്ടപ്പാടി ഉള്‍പ്പെടെയുള്ള മലയോര ആദിവാസി മേഖലകളിലും പോളിങ് ശക്തമാണ്.സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധനേടിയ മത്സരം നടന്ന മണ്ണാര്‍ക്കാട് പതിവിന് വിപരീതമായി ന്യൂനപക്ഷ ശക്തി കേന്ദ്രങ്ങളില്‍ പോളിങ് ശതമാനം ഉയര്‍ന്നിട്ടുണ്ട്. രാവിലെ ഏഴ് മുതല്‍ തന്നെ ബൂത്തുകളിലെല്ലാം നീണ്ട വരി ആയിരുന്നു. ഉച്ചക്ക് ശേഷം മഴ ശക്തമാവുമെന്ന ആശങ്കയും രാവിലെ പോളിങ് ഉയരാന്‍ കാരണമായി. 2011ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 72.65 ശതമാനമായിരുന്നു പോളിങ്. ഇത്തവണ പോളിങ് ശതമാനം 78.19 ആയി ഉയര്‍ന്നെങ്കിലും പുതിയ പട്ടിക അനുസരിച്ചുളള വോട്ടര്‍മാരുടെ വര്‍ധനവിന് ആനുപാതികമായി പോളിങ് ശതമാനം ഉയര്‍ന്നിട്ടില്ളെന്നാണ് വിലയിരുത്തല്‍. 2011ലെ പട്ടിക അനുസരിച്ചുള്ള പട്ടികയിലുള്ളതിനേക്കാള്‍ 15 ശതമാനം അധികമാണ് നിലവിലുള്ള പട്ടികയിലുള്ളത്. രാവിലെ മുതല്‍ മഴ ചെറിയ തോതില്‍ പെയ്തിരുന്നുവെങ്കിലും ഇത് പോളിങിനെ കാര്യമായി ബാധിച്ചില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story