Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightതൊടൂകാപ്പില്‍...

തൊടൂകാപ്പില്‍ രണ്ടിടത്ത് വാഹനാപകടം; ഒരാള്‍ക്ക് പരിക്ക്

text_fields
bookmark_border
തച്ചനാട്ടുകര: ദേശീയപാത തൊടൂകാപ്പില്‍ രണ്ടിടത്തുണ്ടായ വാഹനാപകടങ്ങളില്‍ ഒരാള്‍ക്ക് സാരമായി പരിക്കേറ്റു. തൊടൂകാപ്പ് കയറ്റത്തില്‍ കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെ.യു.ആര്‍.ടി.സി ജന്‍റം ബസ് എതിരെ വരികയായിരുന്ന സ്വകാര്യബസുമായി കൂട്ടിയിടിച്ചു. ബസിന്‍െറ വലതു വശത്തെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ആര്‍ക്കും പരിക്കില്ല. ഉച്ചക്ക് ഒന്നോടെയായിരുന്നു അപകടം. ഇവിടെനിന്നും നൂറു മീറ്റര്‍ അകലെ വൈകീട്ട് നാലിനായിരുന്നു രണ്ടാമത്തെ അപകടം. പെരിന്തല്‍മണ്ണ ഭാഗത്തേക്ക് പോവുകയായിരുന്ന ബൊലേറൊ വാന്‍ നിയന്ത്രണം വിട്ട് എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ചു മറിയുകയായിരുന്നു. ബൈക്ക് യാത്രികന്‍ തോട്ട്മുക്കം സ്വദേശിയും നാട്ടുകല്‍ പാറമ്മല്‍ ജുമാമസ്ജിദ് ദര്‍സ് വിദ്യാര്‍ഥിയുമായ സിദ്ദിഖിന് (30) സാരമായി പരിക്കേറ്റു. ഇദ്ദേഹത്തെ പെരിന്തല്‍മണ്ണ മൗലാനാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story