Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഓപറേഷന്‍ അനന്ത:...

ഓപറേഷന്‍ അനന്ത: അനാസ്ഥക്കെതിരെ വ്യാപാരികള്‍ സമരത്തിന്

text_fields
bookmark_border
മണ്ണാര്‍ക്കാട്: നഗരത്തില്‍ നടപ്പാക്കുന്ന ഓപറേഷന്‍ അനന്ത പാതിവഴിയില്‍ നിര്‍ത്തിയതില്‍ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വിവിധ സംഘടനകളെ ഏകോപിപ്പിച്ച് സമരത്തിനൊരുങ്ങുന്നു. ഇതിന്‍െറ ഭാഗമായി ബുധനാഴ്ച രാവിലെ 10ന് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മണ്ണാര്‍ക്കാട് റവന്യൂ വകുപ്പ് നല്‍കിയ വാഗ്ദാനങ്ങള്‍ പാഴ്വാക്കായെന്നും നഗര വികസനത്തിന്‍െറ ഭാഗമായി കെട്ടിടങ്ങള്‍ പൊളിച്ച സ്ഥലങ്ങളില്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടക്കാത്തതുമൂലം വ്യാപാരികളും കെട്ടിടയുടമകളും ദുരിതമനുഭവിക്കുകയാണ്. കാര്യക്ഷമമായ ഏകോപനമില്ലായ്മ മൂലം വിവിധ വകുപ്പുകള്‍ നടപ്പാക്കേണ്ട വികസന പ്രവര്‍ത്തനങ്ങളും അനിശ്ചിതത്വത്തിലാണ്. എ.എസ്.പി പട്ടയങ്ങളില്‍ മേലുള്ള ആശയക്കുഴപ്പമില്ലാതാക്കാന്‍ റവന്യൂ വകുപ്പിനായിട്ടില്ല. ഓപറേഷന്‍ അനന്തയോട് പൂര്‍ണമായും സഹകരിച്ച വ്യാപാരികളെയും കെട്ടിടയുടമകളെയും റവന്യൂ വകുപ്പ് വഞ്ചിച്ചുവെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി. വ്യാപാരി ഭാരവാഹികളായ ബാസിത്ത് മുസ്ലിം, ബൈജു രാജേന്ദ്രന്‍, രമേശ് പൂര്‍ണിമ, സി.എച്ച്. അബ്ദുല്‍ കാദര്‍, ബില്‍ഡിങ് ഓണേഴ്സ് ഭാരവാഹി റീഗള്‍ മുസ്തഫ എന്നിവര്‍ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story