പ്രിയപ്പെട്ട എം.ടി, പറക്കുളം കുന്നിലിപ്പോള്‍ കണ്ണാന്തളിപ്പൂക്കളില്ല; കല്ലുവെട്ടുമട മാത്രം

12:36 PM
15/06/2016

ആനക്കര: എം.ടി. വാസുദേവന്‍നായരുടെ കഥയില്‍ പരാമര്‍ശിക്കപ്പെട്ട പറക്കുളം കുന്നിലെ കണ്ണാന്തളിപൂക്കള്‍ തേടി പോയ വിദ്യാര്‍ഥികള്‍ കണ്ടത് നിറയെ കല്ലുവെട്ടുമടകള്‍. പരിസ്ഥിതി സംരക്ഷണ വാരത്തിന്‍െറ ഭാഗമായി പറക്കുളം എ.ജെ.ബി സ്കൂളിലെ പരിസ്ഥിതി ക്ളബിലെ വിദ്യാര്‍ഥികളാണ് കണ്ണാന്തളിച്ചെടി തേടി ഫീല്‍ഡ് ട്രിപ് നടത്തിയത്. എന്നാല്‍, പ്രകൃതിയെ ചൂഷണം ചെയ്യുന്ന കല്ലുവെട്ടുമടകളാണ് കുട്ടികള്‍ കണ്ടത്. വിവിധ തരത്തിലുള്ള ഒൗഷധച്ചെടികളും കണ്ണാന്തളിപ്പൂക്കളും തുമ്പയും മുക്കുറ്റിയും പൂത്തുനിന്നിരുന്ന പറക്കുളം കുന്നിലും കുന്നിന്‍ചെരിവിലും അത്തരം കാഴ്ചകള്‍ മൃതിയടഞ്ഞതിന്‍െറ നിരാശയോടെയാണ് വിദ്യാര്‍ഥികള്‍ മടങ്ങിയത്.

Loading...
COMMENTS