Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2016 7:41 PM IST Updated On
date_range 29 July 2016 7:41 PM ISTആനമൂളിയിലെ ജനവാസ മേഖലയില്‍ വീണ്ടും കാട്ടാനക്കൂട്ടം
text_fieldsbookmark_border
മണ്ണാര്‍ക്കാട്: തെങ്കര ആനമൂളിയില്‍ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി. വ്യാഴാഴ്ച ഇരുട്ടിയതോടെ ഇറങ്ങിയ ആറംഗ കാട്ടാനക്കൂട്ടം ഐറോട്ടില്‍ മണികണ്ഠന്‍െറ കൃഷിയിടത്തിലാണ് തമ്പടിച്ചത്. ജനവാസമേഖലയോട് ചേര്‍ന്ന സ്ഥലത്ത് വീണ്ടും കാട്ടാനക്കൂട്ടമത്തെിയത് ജനത്തെ പാടെ ഭീതിയിലാഴ്ത്തി. നാട്ടുകാരുടെ നേതൃത്വത്തില്‍ പടക്കം പൊട്ടിച്ചും മറ്റും കാട്ടാനക്കൂട്ടത്തെ തുരത്താനുള്ള ശ്രമം രാത്രി ഏറെ വൈകിയും തുടര്‍ന്നു. കഴിഞ്ഞ ഏഴിന് ആനമൂളിയിലെ ഉരുളംകുന്നില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തലച്ചിറ വീട്ടില്‍ കല്യാണി എന്ന ഓമന മരിച്ചിരുന്നു. ഓമനയുടെ വീടിനടുത്താണ് വ്യാഴാഴ്ചയും കാട്ടാനക്കൂട്ടത്തെ കണ്ടത്. ശോഭനയുടെ മരണാനന്തര ചടങ്ങുകള്‍ക്കൊരുക്കിയ ലൈറ്റുകളും പന്തലുമുള്‍പ്പെടെ കാട്ടാനകള്‍ ഈ മാസം 22ന് തകര്‍ത്തിരുന്നു. ഒരു കൊമ്പനുള്‍പ്പെടെ ആറംഗ കാട്ടാനക്കൂട്ടമാണ് അന്ന് വ്യാപകമായി കൃഷി നശിപ്പിച്ചത്. കഴിഞ്ഞ ഒരു മാസത്തിലധികമായി ആനമൂളിയിലെ ജനവാസമേഖല കാട്ടാനകളുടെ ഭീതിയിലാണ്. കാട്ടാനകളുടെ സൈ്വരവിഹാരം വ്യാപക കൃഷി നാശത്തിനുമിടയാക്കുന്നുണ്ട്. വീട്ടമ്മയുടെ മരണത്തെ തുടര്‍ന്ന് പ്രതിഷേധവുമായി നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയും ജില്ലാ കലക്ടറുള്‍പ്പെടെയുള്ളവര്‍ സ്ഥലത്തത്തെി സുരക്ഷാനടപടികള്‍ സ്വീകരിക്കാമെന്നും കാട്ടാനകളെ തുരത്താനാവശ്യമായ നടപടികള്‍ കൈക്കൊള്ളാമെന്നും ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഇതൊന്നും നടപ്പായില്ല. മുക്കാലി ചുരം റോഡിലും കാട്ടാനകളെ കാണുന്നത് സ്ഥിരമായിട്ടുണ്ട്. കഴിഞ്ഞ 16ന് കൂട്ടംതെറ്റിയത്തെിയ ഒറ്റയാന്‍ മണ്ണാര്‍ക്കാട്-പാലക്കാട് ദേശീയപാതയിലും മണ്ണാര്‍ക്കാട് നഗരത്തോട് ചേര്‍ന്ന നൊട്ടമലയിലും ആണ്ടിപ്പാടം തിട്ടുമ്മല്‍ ഭാഗങ്ങളിലും ഒരു ദിവസം മുഴുവന്‍ ഭീതി പരത്തിയിരുന്നു. പകലും ജനവാസകേന്ദ്രത്തോട് ചേര്‍ന്നുള്ള വനപ്രദേശത്ത് നിലയുറപ്പിച്ച കാട്ടാനകളെ തുരത്താന്‍ വനംവകുപ്പ് അധികൃതര്‍ അനാസ്ഥ കാണിക്കുകയാണെന്ന ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story