Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightധനമന്ത്രി ഇന്ന്...

ധനമന്ത്രി ഇന്ന് വാളയാര്‍ സന്ദര്‍ശിച്ചേക്കും

text_fields
bookmark_border
പാലക്കാട്: ധനമന്ത്രി ഡോ. തോമസ് ഐസക് ഞായറാഴ്ച വാളയാര്‍ സന്ദര്‍ശിക്കുമെന്ന് സൂചന. ഉച്ചയോടെ മന്ത്രി ചെക്പോസ്റ്റിലത്തെിയേക്കും. അഴിമതിരഹിത വാളയാര്‍ പദ്ധതി പുനരുജ്ജീവിപ്പിക്കുന്നതിന്‍െറ ഭാഗമായാണ് മന്ത്രിയുടെ സന്ദര്‍ശനം. അഴിമതിരഹിത ചെക്പോസ്റ്റ് പദ്ധതി പുനരാരംഭിക്കുമെന്ന് അദ്ദേഹം നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു. ചെക്പോസ്റ്റ് പ്രവര്‍ത്തനം വിലയിരുത്താനാണ് മന്ത്രി വാളയാറിലത്തെുന്നത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം വാളയാര്‍ ഉള്‍പ്പെടെ പ്രധാന ചെക്പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കിയിരുന്നു. ജീവനക്കാരെ പുനര്‍നിയമിച്ചെങ്കിലും വനിതാ ജീവനക്കാരെ മാറ്റിനിയമിച്ചത് സംബന്ധിച്ച് പരാതി നിലനില്‍ക്കുന്നുണ്ട്. 24 മണിക്കൂര്‍ ജീവനക്കാര്‍ ജോലി ചെയ്യുന്ന വാളയാര്‍ ചെക്പോസ്റ്റില്‍ വിശ്രമത്തിന് അടിസ്ഥാന സൗകര്യമില്ളെന്ന പരാതി ശക്തമാണ്്. ചെക്പോസ്റ്റില്‍ നിയമിക്കപ്പെട്ട വനിതാ ജീവനക്കാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയില്ളെന്ന് പരാതി ഉയര്‍ന്നിരുന്നു. ജീവനക്കാരുടെ കുറവ്മൂലം വാഹനങ്ങള്‍ തുറന്നുള്ള പരിശോധന നടത്തുന്നത് കൗണ്ടറിലുള്ള ഉദ്യോഗസ്ഥര്‍ തന്നെയാണ്. ഇത് ചെക്പോസ്റ്റില്‍ പരിശോധന വൈകാന്‍ കാരണമാകുന്നു. കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള ജീവനക്കാരുടെ കുറവും പ്രവര്‍ത്തനത്തിന് വിഘാതമാവുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story