Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightജനപ്രതിനിധികളും...

ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും സമരപ്പന്തല്‍ സന്ദര്‍ശിച്ചു

text_fields
bookmark_border
വടക്കഞ്ചേരി: ഭൂമിക്കായി സമരം ചെയ്യുന്ന കടപ്പാറ മൂര്‍ത്തിക്കുന്നിലെ ആദിവാസികളുടെ സമരപ്പന്തല്‍ കെ. അച്യുതന്‍ എം.എല്‍.എ സന്ദര്‍ശിച്ചു. ജനുവരി 30ന് പാലക്കാട്ട് എത്തുന്ന മുഖ്യമന്ത്രിയുമായി ആദിവാസികളുടെ ആവശ്യങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാമെന്ന് എം.എല്‍.എ സമരക്കാര്‍ക്ക് ഉറപ്പുനല്‍കി. 5000 രൂപയുടെ ധനസഹായവും എം.എല്‍.എ നല്‍കി. യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്‍റ് മണ്ഡലം പ്രസിഡന്‍റ് പാളയം പ്രദീപ്, കോണ്‍ഗ്രസ് ന്യൂനപക്ഷ വകുപ്പ് ആലത്തൂര്‍ ബ്ളോക്ക് ചെയര്‍മാന്‍ പി.എച്ച്. കബീര്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് രഞ്ജിത് തുടങ്ങിയവരും എം.എല്‍.എക്കൊപ്പം ഉണ്ടായിരുന്നു. സ്ഥലം എം.എല്‍.എയായ എം. ചന്ദ്രന്‍, മുന്‍ എം.എല്‍.എ സി.ടി. കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ സി.പി.എം നേതാക്കളും സമരപ്പന്തല്‍ സന്ദര്‍ശിച്ചു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി സി. കൃഷ്ണകുമാര്‍, ജില്ലാ പ്രസിഡന്‍റ് അഡ്വ. ഇ. കൃഷ്ണദാസ്, മണ്ഡലം പ്രസിഡന്‍റ് എം.കെ. ലോകനാഥന്‍ എന്നിവരും സമരപ്പന്തല്‍ സന്ദര്‍ശിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story