Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവിസ വാഗ്ദാനം ചെയ്ത്...

വിസ വാഗ്ദാനം ചെയ്ത് വഞ്ചിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

text_fields
bookmark_border
പാലക്കാട്: വിസ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് പലരില്‍ നിന്നും പണം വാങ്ങി വഞ്ചിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊടുന്തിരപ്പുള്ളി അത്താലൂര്‍ ശ്രീവല്‍സത്തില്‍ ആര്‍. ബിജുവിനെയാണ് (38) പൊലീസ് അറസ്റ്റ് ചെയ്തത്. തായ്ലന്‍ഡില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് വാണിയംകുളത്തെ ശിവദാസനില്‍ നിന്ന് 43,000 രൂപയും വിജിന്‍ രാജില്‍നിന്ന് 40,000 രൂപയും ഇയാള്‍ കൈപറ്റി. കൂടാതെ, ജില്ലയിലും പുറത്തു നിന്നുമായി മറ്റു പലരില്‍ നിന്നും പണം കൈപ്പറ്റിയിട്ടുള്ളതായി പൊലീസ് അറിയിച്ചു. ഇയാളെ പാലക്കാട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. നോര്‍ത് സ്റ്റേഷന്‍ അഡീഷണല്‍ എസ്.ഐ പുരുഷോത്തമന്‍ പിള്ളയും സംഘവുമാണ് അറസ്റ്റ് ചെയ്തത്.
Show Full Article
TAGS:LOCAL NEWS 
Next Story