Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightറെയില്‍വേ ഗേറ്റ്...

റെയില്‍വേ ഗേറ്റ് തകര്‍ത്ത് നീങ്ങിയ കാറില്‍ ട്രെയിനിടിച്ചു

text_fields
bookmark_border
ലക്കിടി: അടച്ചിട്ട റെയില്‍വേ ഗേറ്റ് തകര്‍ത്ത് പാളത്തിലേക്ക് കയറിയ കാറില്‍ ഗുഡ്സ് ട്രെയിന്‍ ഇടിച്ചു. വന്‍ ദുരന്തം ഒഴിവായി. ബുധനാഴ്ച രാത്രി 11.30ന് തിരുവില്വാമല ഭാഗത്തുനിന്ന് ലക്കിടി ഭാഗത്തേക്ക് വന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. പാളത്തിലേക്ക് കാര്‍ കയറിയ ഉടന്‍ ഗുഡ്സ് ട്രെയിന്‍ വരുന്നത് കണ്ട് ഡ്രൈവര്‍ കാറില്‍നിന്ന് ഇറങ്ങി ഓടുകയായിരുന്നു. കാറിന്‍െറ മുന്‍ഭാഗം ട്രെയിന്‍ ഇടിച്ച് തകര്‍ന്നു. ഒരു മണിക്കൂറോളം ട്രെയിന്‍ നിര്‍ത്തിയിട്ടു. അപകടത്തില്‍പ്പെട്ട കാര്‍ മാറ്റിയ ശേഷമാണ് ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചത്. തകര്‍ന്ന ഗേറ്റ് തുറക്കാന്‍ കഴിയാത്തതിനാല്‍ തിരുവില്വാമല-ലക്കിടി റോഡില്‍ മണിക്കൂറുകളോളം വാഹന ഗതാഗതം തടസ്സപ്പെട്ടു. കാര്‍ ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Show Full Article
TAGS:LOCAL NEWS 
Next Story