Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമെഗാ ജോബ് ഫെയര്‍...

മെഗാ ജോബ് ഫെയര്‍ ഇന്ന് വിക്ടോറിയ കോളജില്‍

text_fields
bookmark_border
പാലക്കാട്: കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയം, പാലക്കാട് നഗരസഭ, റോട്ടറി ക്ളബ് എന്നിവയുടെ ആഭിമുഖ്യത്തില്‍ വിക്ടോറിയ കോളജില്‍ ശനിയാഴ്ച മെഗാ ജോബ് ഫെയര്‍ നടക്കും. അഞ്ചാം ക്ളാസ് യോഗ്യതയുള്ളവര്‍ മുതല്‍ പി.ജി ഡോക്ടര്‍മാര്‍ വരെ മൂവായിരത്തിലധികം ഒഴിവുകളിലേക്കാണ് ജോബ് ഫെയര്‍ നടക്കുന്നതെന്ന് സബ് റീജനല്‍ എംപ്ളോയ്മെന്‍റ് ഓഫിസര്‍ അറിയിച്ചു. രാവിലെ 9.30ന് തുടങ്ങുന്ന ജോബ് ഫെയര്‍ എം.ബി. രാജേഷ് എം.പി ഉദ്ഘാടനം ചെയ്യും. പാലക്കാട് നഗരസഭാ ചെയര്‍പേഴ്സന്‍ പ്രമീളാ ശശിധരന്‍ അധ്യക്ഷത വഹിക്കും. ഷാഫി പറമ്പില്‍ എം.എല്‍.എ മുഖ്യാതിഥിയാകും. രജിസ്ട്രേഷന്‍ ഫോറം ജില്ലയിലെ ജി ടെക് സെന്‍ററുകളില്‍നിന്ന് സൗജന്യമായി ലഭിക്കും. പട്ടികജാതി വകുപ്പിന്‍െറ വിവിധ സഹായങ്ങളെപ്പറ്റിയും ഭിന്നശേഷിയുള്ളവരുടെ പുനരധിവാസത്തെപ്പറ്റിയും കേന്ദ്രസര്‍ക്കാറിന്‍െറ വിവിധ സഹായ പദ്ധതികളെപ്പറ്റിയും ഉദ്യോഗസ്ഥര്‍ ക്ളാസെടുക്കും. ഫോണ്‍: 9349554588, 9495746866.
Show Full Article
TAGS:LOCAL NEWS 
Next Story