Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമൂര്‍ത്തിക്കുന്നിലെ...

മൂര്‍ത്തിക്കുന്നിലെ വനഭൂമി എസ്റ്റേറ്റുകാര്‍ കൈയേറിയെന്ന് സമരക്കാര്‍

text_fields
bookmark_border
പാലക്കാട്: കടപ്പാറ മൂര്‍ത്തിക്കുന്ന് ആദിവാസി കോളനിയിലെ കുടുംബങ്ങള്‍ക്ക് അവകാശപ്പെട്ട വനഭൂമി സമീപത്തെ സ്വകാര്യ എസ്റ്റേറ്റ് ഉടമകള്‍ കൈയേറിയതായി സമരം നടത്തുന്ന ആദിവാസികള്‍ ആരോപിച്ചു. 2000ത്തില്‍ മൂര്‍ത്തിക്കുന്ന് കോളനിക്ക് സമീപം 35 ഏക്കറോളം സ്ഥലം ഉണ്ടായിരുന്നതായാണ് വനംവകുപ്പ് കണക്ക്. കഴിഞ്ഞദിവസം റവന്യൂ അധികൃതര്‍ സ്ഥലം അളന്നപ്പോള്‍ 14.67 ഏക്കര്‍ മാത്രമാണ് ഉണ്ടായിരുന്നത്. 20 ഏക്കറോളം സ്ഥലം നഷ്ടപ്പെട്ടതായാണ് കണ്ടത്തെിയത്. എന്നാല്‍, ഇത്രയും സ്ഥലം സമീപത്തുള്ള സ്വകാര്യ വ്യക്തികള്‍ കൈയടക്കിയതായാണ് ആദിവാസികള്‍ പറയുന്നത്. നഷ്ടപ്പെട്ട വനഭൂമിയെക്കുറിച്ച് വിശദമായ അന്വേഷണത്തിന് വനം, റവന്യൂ മന്ത്രിമാര്‍ ഉത്തരവിടണമെന്നും ഭൂമിക്കായി സമരം നടത്തുന്ന 22 ആദിവാസി കുടുംബങ്ങള്‍ക്ക് അഞ്ച് ഏക്കര്‍ വീതം സ്ഥലം അനുവദിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. ജനുവരി 15നാണ് കടപ്പാറ മൂച്ചിക്കുന്നിലെ ആദിവാസികള്‍ ഭൂമിക്ക് വേണ്ടിയുള്ള സമരം തുടങ്ങിയത്. ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കിയില്ളെങ്കില്‍ സമരം ശക്തിപ്പെടുത്താനാണ് തീരുമാനം.
Show Full Article
TAGS:LOCAL NEWS 
Next Story