Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഎംസാന്‍റ് മലിനീകരണം...

എംസാന്‍റ് മലിനീകരണം ആര്‍.ഡി.ഒ അന്വേഷിക്കും

text_fields
bookmark_border
വടക്കഞ്ചേരി: വണ്ടാഴി ഗ്രാമപഞ്ചായത്തിലെ മുടപ്പല്ലൂര്‍ എംസാന്‍റ് യൂനിറ്റ് സംബന്ധിച്ച പരിസരവാസികളുടെ പരാതി അന്വേഷിക്കാന്‍ ജില്ലാ കലക്ടര്‍ ആര്‍.ഡി.ഒയെ ചുമതലപ്പെടുത്തി. നാട്ടുകാരുടെ എതിര്‍പ്പ് മൂലം എംസാന്‍റ് യൂനിറ്റിന് പഞ്ചായത്ത് ലൈസന്‍സ് പുതുക്കി നല്‍കിയിരുന്നില്ല. തുടര്‍ന്ന്, ഗ്രീന്‍ ചാനല്‍ വഴിയാണ് അനുമതി നേടിയത്. യൂനിറ്റിലേക്ക് വരികയായിരുന്ന ടോറസ് ലോറി കഴിഞ്ഞ ദിവസം നാട്ടുകാര്‍ തടഞ്ഞിരുന്നു. എങ്കിലും മലിനീകരണം പരിഹരിക്കാന്‍ നടപടിയായില്ല. തുടര്‍ന്നാണ് നാട്ടുകാരില്‍ സ്ത്രികള്‍ ഉള്‍പ്പെടെ അനിശ്ചിതകാല സമരം തുടങ്ങിയത്. ഇതുമായി ബന്ധപ്പെട്ടാണ് ചൊവ്വാഴ്ച രാവിലെ നാട്ടുകാര്‍ കലക്ടര്‍ക്ക് നിവേദനം നല്‍കിയത്. വി.സി. കബീര്‍ സമരസമിതി ഭാരവാഹികളായ ആര്‍. വിനോദ് കുമാര്‍, വാര്‍ഡ് മെമ്പര്‍ കെ. രാധാകൃഷ്ണന്‍, ഗോപാലകൃഷ്ണന്‍, സ്വാമിനാഥന്‍, സുഭാഷ് എന്നിവരും നിവേദന സംഘത്തില്‍ ഉണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story