Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightജില്ല കേരളോത്സവം:...

ജില്ല കേരളോത്സവം: കലാമത്സരങ്ങളിൽ ശ്രീകൃഷ്ണപുരം–മണ്ണാർക്കാട് ബ്ലോക്കുകൾ ഒന്നാമത്

text_fields
bookmark_border
പാലക്കാട്: ജില്ല പഞ്ചായത്തിെൻറ നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലാതല കേരളോത്സവം സമാപിച്ചു. കലാമത്സരങ്ങളിൽ ശ്രീകൃഷ്ണപുരം–മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്തുകൾ ഒന്നാം സ്​ഥാനത്തെത്തി. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് രണ്ടാം സ്​ഥാനത്തും പാലക്കാട് നഗരസഭ മൂന്നാംസ്​ഥാനത്തുമെത്തി. മണ്ണാർക്കാട് ബ്ലോക്കിലെ രാജീവാണ് കലാപ്രതിഭ, ചിറ്റൂർ–തത്തമംഗലം നഗരസഭയിലെ അഞ്ജന പ്രമോദ് കലാതിലകമായി. ഗ്രാമ–ബ്ലോക്ക് പഞ്ചായത്ത് തലങ്ങളിൽ പങ്കെടുത്ത് വിജയിച്ചവരാണ് മത്സരിച്ചത്. മലമ്പുഴ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലും മലമ്പുഴ ഐ.ടി.ഐയിലുമായി സജ്ജീകരിച്ച ആറ് വേദികളിൽ നാടോടിപ്പാട്ട്, നാടോടിനൃത്തം, കോൽക്കളി, ഏകാംഗ നാടകം, മാപ്പിളപ്പാട്ട്, ഒപ്പന, ദഫ്മുട്ട്, വട്ടപ്പാട്ട്, തിരുവാതിരക്കളി, പ്രസംഗം, കഥാപ്രസംഗം, മിമിക്രി, മോണോ ആക്ട് തുടങ്ങിയ 37 ഇനം മത്സരങ്ങൾ നടന്നു. 13 ഇന കായിക മത്സരങ്ങൾ മുട്ടിക്കുളങ്ങര കെ.എ.പി ഗ്രൗണ്ട്, മുട്ടിക്കുളങ്ങര കെ.എ.പി (രണ്ട്) ബറ്റാലിയൻ ഗ്രൗണ്ട്, റെയിൽവേ ഇൻസ്​റ്റിറ്റ്യൂട്ട്, യുവക്ഷേത്ര ഗ്രൗണ്ട് മുണ്ടൂർ, നെന്മാറ ക്ഷേത്രക്കുളം, പാലക്കാട് ഇൻഡോർ സ്​റ്റേഡിയം, സി.ബി.കെ.എം ഹയർ സെക്കൻഡറി സ്​കൂൾ എന്നിവിടങ്ങളിലാണ് നടന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story