Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Aug 2016 8:44 PM IST Updated On
date_range 31 Aug 2016 8:44 PM ISTമണ്ണാര്‍ക്കാട്ടെ ഓപറേഷന്‍ അനന്ത: ജനകീയാവശ്യങ്ങളുമായി വ്യാപാരികളുടെ നിരാഹാര സമരം
text_fieldsbookmark_border
മണ്ണാര്‍ക്കാട്: ഓപറേഷന്‍ അനന്തക്ക് ശേഷമുള്ള മണ്ണാര്‍ക്കാടിന്‍െറ വികസനം ഉടന്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂനിറ്റ് ഭാരവാഹികള്‍ നടത്തിയ നിരാഹാര സമരത്തിന് കക്ഷി രാഷ്ട്രീയ ഭേദമന്യേ വിവിധ കോണുകളില്‍ നിന്ന് പിന്തുണ. അനന്തയുടെ തുടര്‍ പ്രവര്‍ത്തനം നടക്കാത്തതുമൂലമുണ്ടാവുന്ന പരിസ്ഥിതി മലിനീകരണവും വികസന മുരടിപ്പും ചൂണ്ടിക്കാട്ടിയാണ് വ്യാപാരികള്‍ നിരാഹാര സമരവുമായി രംഗത്ത് വന്നത്. ഉദ്യോഗസ്ഥ തലത്തിലെ കെടുകാര്യസ്ഥതക്കെതിരെയുള്ള ശക്തമായ മുന്നറിയിപ്പായി മാറിയ നിരാഹാര സമരത്തിന് വിവിധ സംഘടനകള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സമരത്തിന്‍െറ ഒൗദ്യോഗിക ഉദ്ഘാടനം മണ്ണാര്‍ക്കാട് എം.എല്‍.എ അഡ്വ. എന്‍. ഷംസുദ്ദീന്‍ നിര്‍വഹിച്ചു. ഏകോപനസമിതി യൂനിറ്റ് പ്രസിഡന്‍റ് ബാസിത് മുസ്ലിം അധ്യക്ഷത വഹിച്ചു. നെല്ലിപ്പുഴയിലെ സമരപ്പന്തലിലത്തെി മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി, കെ.പി.സി.സി സെക്രട്ടറി പി.ജെ. പൗലോസ്, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി. മൊയ്തു, റോഡ്-റെയില്‍ പാസഞ്ചേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് മോഹന്‍ദാസ്, നഗരസഭാ ചെയര്‍പേഴ്സന്‍ എം.കെ. സുബൈദ, കൗണ്‍സിലര്‍മാരായ സി.കെ. അഫ്സല്‍, ടി.ആര്‍. സെബാസ്റ്റ്യന്‍, അഡ്വ. ജയകുമാര്‍, ശ്രീനിവാസന്‍, സി.പി. പുഷ്പാനന്ദ്, ഹരിലാല്‍, ഐ.എം.എ പ്രസിഡന്‍റ് ഡോ. കെ.എ. കമ്മാപ്പ, ഡി.സി.സി സെക്രട്ടറി പി.ആര്‍. സുരേഷ്, പി. അഹ്മദ് അശ്റഫ്, കെ. ബാലകൃഷ്ണന്‍, സി.പി.എം ഏരിയ സെക്രട്ടറി എം. ഉണ്ണീന്‍, ബ്ളോക് കോണ്‍ഗ്രസ് പ്രസിഡന്‍റ് വി.വി. ഷൗക്കത്തലി, കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഹുസൈന്‍ കോളശ്ശേരി, ജില്ലാ പഞ്ചായത്തംഗം സീമ കൊങ്ങശ്ശേരി, ഗഫൂര്‍ കോല്‍ക്കളത്തില്‍, അര്‍സല്‍ എരേരത്ത്, കെ. മുഹമ്മദാലി മാസ്റ്റര്‍ (മുസ്ലിംലീഗ്), ഭാസ്കരന്‍ മുണ്ടക്കണ്ണി, ശിവശങ്കരന്‍, പരമശിവന്‍ (സി.പി.ഐ), അഡ്വ. ജോസ് ജോസഫ്, ജോസ് കൊല്ലിയില്‍ (കേരള കോണ്‍ഗ്രസ്-എം), ഡോ. എന്‍.എന്‍. കുറുപ്പ് (വെല്‍ഫെയര്‍ പാര്‍ട്ടി), സിദ്ദീഖ് മച്ചിങ്ങല്‍ (പി.ഡി.പി), ടി. അബൂബക്കര്‍ എന്ന ബാവി, റീഗള്‍ മുസ്തഫ (ബില്‍ഡിങ് ഓണേഴ്സ് അസോസിയേഷന്‍), കെ.പി. മസൂദ് (സി.ഐ.ടി.യു), ജോസ് (ലയണ്‍സ് ക്ളബ്), ചന്ദ്രദാസന്‍ മാസ്റ്റര്‍, തെങ്കര പഞ്ചായത്ത് പ്രസിഡന്‍റ് സാവിത്രി, അരുണ്‍കുമാര്‍ (കെ.എസ്.യു), ഹംസ (ജെ.ഡി.യു), കരീം പടുകുണ്ടില്‍, ഹമീദ് മാസ്റ്റര്‍ (കെ.എസ്.ടി.യു), റൂറല്‍ ബാങ്ക് സെക്രട്ടറി എം. പുരുഷോത്തമന്‍, വ്യാപാരി നേതാക്കളായ രമേശ് പൂര്‍ണിമ, സി.എച്ച്. അബ്ദുല്‍ കാദര്‍, ബൈജു രാജേന്ദ്രന്‍, സി. ശമീര്‍, മണ്ണാര്‍ക്കാട് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് റഫീഖ് കുന്തിപ്പുഴ, കെ. വേണുഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. വൈകുന്നേരം അഞ്ചോടെ ഷൊര്‍ണൂര്‍ നിയോജക മണ്ഡലം എം.എല്‍.എ പി.കെ. ശശി വേദിയിലത്തെി യൂനിറ്റ് പ്രസിഡന്‍റ് ബാസിത്ത് മുസ്ലിമിന് നാരങ്ങാ നീര് നല്‍കി നിരാഹാര സമരം അവസാനിപ്പിച്ചു. ഓപറേഷന്‍ അനന്തയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ബന്ധപ്പെട്ട അധികാരികള്‍ മുന്നോട്ട് വന്നില്ളെങ്കില്‍ ശക്തമായ സമരവുമായി രംഗത്തു വരുമെന്ന് വ്യാപാരികള്‍ മുന്നറിയിപ്പ് നല്‍കി. അതേ സമയം, അനന്തയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുമായി പ്രത്യേക യോഗം ബുധനാഴ്ച വൈകീട്ട് മൂന്നിന് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story