Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമുണ്ടന്‍പാറ മലബാറിലെ...

മുണ്ടന്‍പാറ മലബാറിലെ മികച്ച ക്ഷീരസംഘം

text_fields
bookmark_border
അട്ടപ്പാടി: മലബാര്‍ ക്ഷീര മേഖലയില്‍ ഏറ്റവും മികച്ച സംഘമായി അട്ടപ്പാടിയിലെ മുണ്ടന്‍പാറ ക്ഷീരസംഘത്തെ തെരഞ്ഞെടുത്തു. 1976ല്‍ പ്രവര്‍ത്തനമാരംഭിച്ച സംഘം പ്രതിദിനം 1900 ലിറ്റര്‍ പാലാണ് സംഭരിക്കുന്നത്. ആരംഭകാലത്തുതന്നെ മികച്ച സേവനം നടത്തിവരുന്ന സംഘത്തിനു കീഴില്‍ ഒമ്മല, ദോണിഗുണ്ട്, ജെല്ലിപ്പാറ, കാരറ, ഗുഡയൂര്‍ പ്രദേശങ്ങളില്‍ സബ് സെന്‍ററുകളും പ്രവര്‍ത്തിച്ചുവരുന്നു. മുണ്ടപ്പാറയിലാണ് പ്രധാന ഓഫിസ് പ്രവര്‍ത്തിച്ച് വരുന്നത്. ക്ഷീരകര്‍ഷകരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി ഇവര്‍ക്ക് ക്ഷേമനിധി, പെന്‍ഷന്‍, പുല്‍കൃഷിക്ക് ആവശ്യമുള്ള വിത്തുകള്‍, പയര്‍വിത്തുകള്‍, അഗത്തി, അസോള എന്നിവ വിതരണം ചെയ്യുന്നുണ്ട്. കൂടാതെ, അട്ടപ്പാടി സ്പെഷല്‍ പാക്കേജ് പ്രകാരം പശുക്കളെ പുതുതായി വാങ്ങുന്ന കര്‍ഷകര്‍ക്ക് പലിശ രഹിത വായ്പയും നല്‍കിവരുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി മണ്ണാര്‍ക്കാട് സര്‍ക്കിള്‍ സഹകരണ യൂനിയന്‍െറ മികച്ച സംഘത്തിനുള്ള അവാര്‍ഡ് ലഭിച്ചതും ഈ സംഘത്തിനാണ്. ടി.സി. ചാക്കോയാണ് സെക്രട്ടറി, കെ.ജെ. ദേവസ്യ കല്ലുവേലിയാണ് പ്രസിഡന്‍റ്.
Show Full Article
TAGS:LOCAL NEWS 
Next Story