Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകൊടുവായൂര്‍...

കൊടുവായൂര്‍ സി.എച്ച്.സിയില്‍ എക്സ്റേ മെഷീന്‍ അനാഥം

text_fields
bookmark_border
കൊടുവായൂര്‍: സാമൂഹികാരോഗ്യകേന്ദ്രത്തില്‍ (സി.എച്ച്.സി) ടെക്നീഷ്യനില്ലാത്തതിനാല്‍ എക്സ്റേ റൂം അടച്ചിട്ട് ആറുമാസത്തിലധികമായി. എക്സ്റേ റൂം പ്രവര്‍ത്തിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് വിവിധ സംഘടനകള്‍ എം.എല്‍.എ, ഡി.എം.ഒ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ല. ദിനംപ്രതി 400ലധികം രോഗികള്‍ ചികിത്സ തേടിയത്തെുന്ന ആശുപത്രിയില്‍ എക്സ്റേ സൗകര്യം ഇല്ലാത്തതിനാല്‍ രോഗികള്‍ പ്രയാസപ്പെടുകയാണ്. കഴിഞ്ഞദിവസം കെ. ബാബു എം.എല്‍.എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ആശുപത്രി വികസന സമിതി യോഗത്തില്‍ സി.എച്ച്.സിയില്‍ എക്സ്റേ മെഷീന്‍ പ്രവര്‍ത്തിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും കിടത്തിച്ചികിത്സ പുനരാരംഭിക്കണമെന്നുമുള്ള ആവശ്യം ഉയര്‍ന്നിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story