Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightആലത്തൂര്‍ പള്ളി ഭരണം:...

ആലത്തൂര്‍ പള്ളി ഭരണം: ട്രസ്റ്റി ബോര്‍ഡിനെ ഒഴിവാക്കണമെന്ന ഹരജി കോടതി തള്ളി

text_fields
bookmark_border
ആലത്തൂര്‍: ജുമുഅത്ത് പള്ളി ഭരണം ട്രസ്റ്റി ബോര്‍ഡില്‍ നിന്ന് മാറ്റി മഹല്ല് കമ്മിറ്റിയെ ഏല്‍പ്പിക്കണമെന്നുകാണിച്ച് ഒറ്റപ്പാലം സബ് കോടതിയില്‍ മഹല്ല് അംഗം ഷാജഹാന്‍ നല്‍കിയ ഹരജി തള്ളി. 1936 ലാണ് പള്ളി ഭരണം സംബന്ധിച്ച കേസില്‍ തീര്‍പ്പ് കല്‍പ്പിച്ച് ഒറ്റപ്പാലം സബ് കോടതി ട്രസ്റ്റി ബോര്‍ഡ് രൂപവത്കരിച്ചത്. അഞ്ചംഗ സമിതിയാണ് ട്രസ്റ്റി ബോര്‍ഡ്. അംഗങ്ങളില്‍ ഒഴിവ് വരുമ്പോള്‍ കോടതിയുടെ അനുമതി വാങ്ങിയാണ് നികത്തുന്നത്. ഓരോ വര്‍ഷത്തെയും ബജറ്റ് മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം കോടതിയില്‍ സമര്‍പ്പിച്ച് അംഗീകാരം വാങ്ങിയാണ് ട്രസ്റ്റി ബോര്‍ഡ് ഭരണം നടത്തി വരുന്നത്. പള്ളിക്ക് രണ്ട് കമ്മിറ്റി ആവശ്യമില്ളെന്നും മഹല്ല് അംഗങ്ങള്‍ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കുന്ന മഹല്ല് കമ്മിറ്റി മാത്രം മതിയെന്നും കാണിച്ചാണ് ഷാജഹാന്‍ കോടതിയെ സമീപിച്ചത്. എന്നാല്‍, വസ്തുതകള്‍ പരിശോധിച്ച കോടതി ഹരജി തള്ളുകയായിരുന്നു. ട്രസ്റ്റിന് വേണ്ടി അഡ്വ. കെ.കെ. പ്രശാന്ത് കോടതിയില്‍ ഹാജരായി.
Show Full Article
TAGS:LOCAL NEWS 
Next Story