Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപ്രചാരണ പരിപാടികള്‍ ...

പ്രചാരണ പരിപാടികള്‍ ശക്തമാക്കണമെന്ന് നിരീക്ഷക

text_fields
bookmark_border
പാലക്കാട്: ജില്ലയിലെ മുഴുവന്‍ വോട്ടര്‍മാരെയും പോളിങ് ബൂത്തിലത്തെിച്ചുവെന്ന് ഉറപ്പാക്കുന്നതിന്‍െറ ഭാഗമായി നിലവിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ ശക്തിപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് നിരീക്ഷക പ്രഗ്യ പലിവാള്‍ ഗൗര്‍ പറഞ്ഞു. നിലവില്‍ ജില്ലയില്‍ നടത്തുന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ സംതൃപ്തി അറിയിച്ച അവര്‍ പട്ടിക വര്‍ഗ പിന്നാക്ക മേഖലയില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്താനും നിര്‍ദേശിച്ചു. തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് സ്ത്രീകള്‍ക്കും യുവ വോട്ടര്‍മാര്‍ക്കും പ്രചോദനം നല്‍കുന്നതിന് സെലിബ്രിറ്റികളെ രംഗത്തിറക്കി ബോധവത്കരണം നല്‍കണം. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പലിവാള്‍ ഗൗര്‍. ജില്ലയിലെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഇതുവരെ ചെയ്ത പ്രവര്‍ത്തനങ്ങള്‍ ജില്ലാ കലക്ടര്‍ വിവരിച്ചു. ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി തെരഞ്ഞടുപ്പ് നിരീക്ഷകയെ സ്വാഗതം ചെയ്തു. ഒറ്റപ്പാലം സബ് കലക്ടര്‍ പി.ബി. നൂഹ്, ജില്ലാ പൊലീസ് മേധാവി ദേബേഷ് ബെഹ്റ, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ വി. ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story