Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightട്രെയിനുകളില്‍...

ട്രെയിനുകളില്‍ യാത്രക്കാര്‍ക്ക് സുരക്ഷാ ഭീഷണി

text_fields
bookmark_border
ഷൊര്‍ണൂര്‍: ഷൊര്‍ണൂര്‍ റെയില്‍വേ ജങ്ഷനില്‍ നിന്ന് എറണാകുളം, തിരുവനന്തപുരം ഭാഗത്തേക്ക് യാത്ര തുടരുന്ന ട്രെയിനുകളിലെ യാത്രക്കാര്‍ ഗുരുതരമായ സുരക്ഷാ ഭീഷണിയില്‍. ഈ റൂട്ടില്‍ ഷൊര്‍ണൂരിനും തൃശൂരിനുമിടക്കുള്ള ഭാഗത്ത് റെയില്‍വേ സുരക്ഷാ സേനയോ റെയില്‍വേ പൊലീസോ സുരക്ഷക്കായി ട്രെയിനുകളില്‍ പോകുന്നില്ളെന്നതാണ് ഭീഷണിയാവുന്നത്. ഷൊര്‍ണൂര്‍ സ്റ്റേഷന്‍ വിട്ട് ഒരു കിലോമീറ്റര്‍ സഞ്ചരിച്ച് ഭാരതപ്പുഴക്ക് കുറുകെയുള്ള കൊച്ചിന്‍പാലം കഴിഞ്ഞാല്‍ തിരുവനന്തപുരം റെയില്‍വേ ഡിവിഷനാകും. പാലക്കാട് ഡിവിഷനില്‍പെടുന്ന ഷൊര്‍ണൂരില്‍നിന്ന് അതിനാല്‍ ഈ ഭാഗത്തേക്ക് സുരക്ഷാ സംവിധാനങ്ങള്‍ നല്‍കുന്നില്ല. ഷൊര്‍ണൂര്‍ സ്വദേശിനി സൗമ്യ കൊല്ലപ്പെടുന്നതിനിടയാക്കിയ സംഭവം നടന്ന ഷൊര്‍ണൂര്‍-കൊച്ചിന്‍ പാസഞ്ചറില്‍ റെയില്‍വേ പൊലീസ് തൃശൂര്‍വരെ നല്‍കുന്ന സുരക്ഷ മാത്രമാണ് ഇതിനൊരപവാദം. ഇതുതന്നെ നാമമാത്രവുമാണ്. അര്‍ധരാത്രിയിലും പുലര്‍ച്ചെയിലുമൊക്കെയായി നിരവധി ദീര്‍ഘദൂര ട്രെയിനുകളാണ് ഷൊര്‍ണൂരിനും തൃശൂരിനുമിടയില്‍ ഓടുന്നത്. ഇതില്‍ മന്ത്രിമാരും മറ്റു രാഷ്ട്രീയ നേതാക്കളും കൂടുതല്‍ യാത്ര ചെയ്യുന്ന മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസില്‍ മാത്രമാണ് റെയില്‍വേ പൊലീസ് സുരക്ഷക്ക് പോകുന്നത്. റെയില്‍വേ സംരക്ഷണ സേന തീരെ സുരക്ഷ ഈ മേഖലയില്‍ നല്‍കുന്നുമില്ല. കഴിഞ്ഞ ദിവസം കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസിന്‍െറ ഡി-15 കോച്ചിനുനേരെ ഉച്ചതിരിഞ്ഞ് മൂന്നരയോടെ ശക്തമായ കല്ളേറുണ്ടായിരുന്നു. തിരുവനന്തപുരം ഡിവിഷനില്‍ ഇതേ രീതിയില്‍ കല്ളേറും മറ്റും നിത്യ സംഭവവുമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story