Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sept 2015 4:53 PM IST Updated On
date_range 22 Sept 2015 4:53 PM ISTഒറ്റപ്പാലം നഗരസഭ: പാതയോരങ്ങളില്‍ വീണ്ടും മാലിന്യക്കൂമ്പാരങ്ങള്‍
text_fieldsbookmark_border
ഒറ്റപ്പാലം: ‘ക്ളീന്‍ ഒറ്റപ്പാലം പദ്ധതി’യെ പഴങ്കഥയാക്കി നഗരസഭാ പരിധിയില്‍ വീണ്ടും മാലിന്യം കുമിഞ്ഞുകൂടുന്നു. അറവു മാലിന്യങ്ങള്‍ ഉള്‍പ്പെടെ പാതയോരങ്ങളിലും നീരൊഴുക്കുള്ള പ്രദേശങ്ങളിലും കൊണ്ടുവന്നു തള്ളുന്നത് അടുത്ത കാലത്തായി വന്‍തോതിലാണ് വര്‍ധിച്ചിട്ടുള്ളത്. പല സ്ഥലങ്ങളിലും മൂക്ക് പൊത്താതെ കടന്നുപോകാനാവാത്തവിധം പ്രശ്നം രൂക്ഷവുമായിട്ടുണ്ട്. തോടുകളിലും ഭാരതപ്പുഴയിലും മാലിന്യം തള്ളുന്നതിനെതിരെ പലതവണ പരാതി ഉയര്‍ന്നെങ്കിലും അധികൃതര്‍ നടപടികളെടുത്തിട്ടില്ല. ജല അതോറിറ്റിയുടെ പമ്പ്ഹൗസിന് സമീപത്തെ തേട്ടിലേക്ക് മാലിന്യം കാറിലത്തെിച്ച് തള്ളാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞിരുന്നു. അറവു മാലിന്യം ചാക്കുകളില്‍ നിറച്ച് ഉപേക്ഷിക്കാനുള്ള ശ്രമമാണ് നാട്ടുകാര്‍ തടഞ്ഞത്. ഇരുട്ടിന്‍െറ മറവിലാണ് മാലിന്യം വാഹനങ്ങളില്‍ കൊണ്ടുവന്ന് തള്ളാറ്. മാലിന്യങ്ങള്‍ തോടുകളിലെയും പുഴയിലെയും വെള്ളത്തില്‍ കലര്‍ന്ന്, ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. മേഖലയിലെ ഭൂരിഭാഗം കുടുംബങ്ങളും ജല അതോറിറ്റിയുടെ പൈപ്പുകളെയാണ് കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്. തോടുകള്‍ പുഴയിലേക്ക് ഒഴുകിയത്തെുന്നതിനാല് ഇവിടെനിന്ന് പമ്പ് ചെയ്യുന്ന വെള്ളത്തിലും മാലിന്യം കലരുന്നുണ്ട്. അധികൃതര്‍ കടുത്ത നടപടി സ്വീകരിക്കുകയാണെങ്കില്‍ മാലിന്യം കൊണ്ടുവന്നു തള്ളുന്നത് ഒരളവോളം തടയാനാകുമെന്ന് നാട്ടുകാര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story