Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Sept 2015 3:45 PM IST Updated On
date_range 13 Sept 2015 3:45 PM ISTമക്ക അപകടം: മുഅ്മിനയുടെ വീട് സന്ദര്‍ശിച്ചു
text_fieldsbookmark_border
പാലക്കാട്: മക്കയില്‍ ക്രെയിന്‍ അപകടത്തില്‍ മരിച്ച കല്‍മണ്ഡപം സ്വദേശി മുഅ്മിനയുടെ വസതി എം.ബി. രാജേഷ് എം.പി, ഷാഫി പറമ്പില്‍ എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍ പി.വി. രാജേഷ്, ബി.ജെ.പി ദേശീയസമിതിയംഗം എന്‍. ശിവരാജന്‍, ജില്ലാ സെക്രട്ടറി പ്രഭാകരന്‍, സി.പി.എം ജില്ലാ ജനറല്‍ സെക്രട്ടറി സി.കെ. രാജേന്ദ്രന്‍, എ.കെ. ബാലന്‍ എം.എല്‍.എ, നഗരസഭാ കൗണ്‍സിലര്‍മാരായ അബ്ദുല്‍ ഖുദ്ദുസ്, ഹനഫി ജമാഅത്തുല്‍ ഉലമഖാസി മുഹമ്മദാലിമിസ് ബാഹി കൊടുവായൂര്‍, ഹനഫി ജമാഅത്തുല്‍ ഉലമ ജില്ലാ പ്രസിഡന്‍റ് ഇല്യാസ് ബാഖവി, എസ്.എം.എ ജില്ലാ പ്രസിഡന്‍റ് കബീര്‍ വെണ്ണക്കര, ഹനഫി ജമാഅത്തുല്‍ ഉലമ ജില്ലാ സെക്രട്ടറി ഉമര്‍ ഖത്താബ് ഇംദാദി, എസ്.എം.എ ജില്ലാ സെക്രട്ടറി മന്‍സൂര്‍ അലി മിസ്ബാഹി, മുകേഷ് കുമാര്‍, ജാമിഅ ഹസനിയ്യ പ്രതിനിധികളായ എം.എ. ഖാലിദ് ഫൈസി, സിദ്ദീഖ് നിസാമി, എസ്.വൈ.എസ് സോണ്‍ പ്രസിഡന്‍റ് നാസര്‍ ഹാജി, കല്‍മണ്ഡപം മഹല്ല് ഖതീബ് സെയ്തുമുഹമ്മദ് സഖാഫി, കല്‍മണ്ഡപം മഹല്ല് പ്രസിഡന്‍റ് അബ്ദുറഹ്മാന്‍ (റാസ), നെന്മാറ എസ്.എം.എ മേഖലാ സെക്രട്ടറി ഷക്കീര്‍ മുസ്ലിയാര്‍ എന്നിവര്‍ സന്ദര്‍ശിച്ചു വെല്‍ഫെയര്‍ പാര്‍ട്ടി അനുശോചിച്ചു പാലക്കാട്: മക്കയിലെ വിശുദ്ധ ഹറമില്‍ ഉണ്ടായ അപകടത്തില്‍ നിരവധിപേര്‍ ദാരുണമായി മരണപ്പെട്ട സംഭവത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്‍റ് പി.വി. വിജയരാഘവന്‍ അനുശോചിച്ചു. അപകടത്തില്‍ മരണപ്പെട്ട മുഅ്മിനയുടെ കല്‍മണ്ഡപത്തെ വീട് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം,സംസ്ഥാന കമ്മറ്റിയംഗം ടി. മുഹമ്മദ് വേളം, ജില്ലാ ജില്ലാ സെക്രട്ടറിമാരായ പി.ലുഖ്മാന്‍, മത്തായി മാസ്റ്റര്‍, വൈസ് പ്രസിഡന്‍റ് എം. സുലൈമാന്‍, മണ്ഡലം കമ്മിറ്റി അംഗം അലവി ഹാജി എന്നിവര്‍ സന്ദര്‍ശിച്ചു. പാലക്കാട്: ഹറം പള്ളിയില്‍ സംഭവിച്ച അപകടം അത്യന്തം വേദനാജനകമാണെന്നും മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നതായും ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് കളത്തില്‍ ഫാറൂഖ് പറഞ്ഞു. അപകടത്തില്‍ മരിച്ച പാലക്കാട് കല്‍മണ്ഡപത്തെ മുഅ്മിനയുടെ വീട് ജില്ലാ പ്രസിഡന്‍റ് സന്ദര്‍ശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story