മഴക്കലാശം...
text_fieldsപാലക്കാട്: ജില്ലയില്‍ പലയിടത്തും തെരഞ്ഞെടുപ്പിന്‍െറ കൊട്ടിക്കലാശം മഴയില്‍ കുതിര്‍ന്നു. പാലക്കാട് നഗരത്തില്‍ ശക്തമായ മഴയിലായിരുന്നു കലാശം. ചിലയിടങ്ങളില്‍ സാമാന്യം നല്ല മഴ പെയ്തപ്പോള്‍ പലയിടത്തും ചാറ്റല്‍ മഴയിലായിരുന്നു വൈകീട്ട് അഞ്ചിന് കൊട്ടിക്കലാശം.
ഗ്രാമ വാര്‍ഡുകളില്‍ ആവേശം നിറച്ച പ്രചാരണത്തിന്‍െറ ഒടുക്കവും സജീവമായി. രാവിലെ മുതല്‍ തന്നെ സ്ഥാനാര്‍ഥികളുടെ വീടു കയറിയിറങ്ങലും ജാഥകളും ആയി തുടങ്ങിയ പ്രചാരണം ഉച്ചക്ക് ശേഷമായപ്പോള്‍ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയാണ് നീങ്ങിയത്. അതിരാവിലെ മുതല്‍ അനൗണ്‍സ്മെന്‍റ് വാഹനങ്ങള്‍ കലാശ ദിവസത്തെ പ്രചാരണം ആരംഭിച്ചു.
പാലക്കാട് നഗരത്തില്‍ മൂന്നിടത്തായിട്ടായിരുന്നു പ്രധാന മുന്നണികളുടെ കൊട്ടിക്കലാശം. എല്ലാ വാര്‍ഡുകളും കേന്ദ്രീകരിച്ച് ജാഥകള്‍ നടത്തിയ യു.ഡി.എഫ് പുതുപ്പള്ളി തെരുവിലായിരുന്നു അവസാനിപ്പിച്ചത്. കോണ്‍ഗ്രസ്-ഘടകകക്ഷി നേതാക്കളായ എ. രാമസ്വാമി, സി. ചന്ദ്രന്‍, എം.എം. ഹമീദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഇടതു മുന്നണിയുടെ പ്രചാരണ ജാഥ വാര്‍ഡുകളില്‍ നടത്തിയ ശേഷം കൊപ്പത്ത് കേന്ദ്രീകരിച്ച് പ്രകടനമായി കോട്ടമൈതാനി പരിസരത്ത് നഗരസഭാ ഓഫിസിന് സമീപം സമാപിച്ചു. മുന്‍ എം.പി എന്‍.എന്‍. കൃഷ്ണദാസ്, സ്ഥാനാര്‍ഥികളും മുന്‍ എം.എല്‍.എമാരുമായ ടി.കെ. നൗഷാദ്, എം. നാരായണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ബി.ജെ.പിയുടെ കലാശ പ്രചാരണത്തിന് ഒ. രാജഗോപാല്‍ നേരിട്ട് നേതൃത്വം നല്‍കി. പട്ടികജാതി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രേണു സുരേഷ്, എന്‍. ശിവരാജന്‍ തുടങ്ങിയവരും നേതൃത്വം നല്‍കി. മേലാമുറിയില്‍ നിന്ന് ആരംഭിച്ച് നഗരപാതകള്‍ പിന്നിട്ട് മുനിസിപ്പല്‍ ഓഫിസ് ഭാഗത്തായിരുന്നു അവരുടെ കലാശം.
ഇടത് മുന്നണിയുടേയും ബി.ജെ.പിയുടേയും ജാഥകള്‍ കോട്ടമൈതാനിക്ക് സമീപം അഞ്ചുവിളക്ക് ഭാഗത്ത് പരസ്പരം അഭിമുഖമായി വന്നു. ജാഥകള്‍ അഭിമുഖമായി വന്ന ശേഷമായിരുന്നു കനത്ത മഴ പെയ്തത്. താലൂക്ക് കേന്ദ്രങ്ങളിലും നഗരസഭാ കേന്ദ്രങ്ങളിലും പ്രത്യേക പ്രചാരണ കലാശങ്ങള്‍ അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.