Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകനാല്‍ പാലത്തിന്‍െറ...

കനാല്‍ പാലത്തിന്‍െറ ഉയര്‍ച്ച; വരോടില്‍ അപകടം പതിവ്

text_fields
bookmark_border
കോട്ടായി: കനാല്‍ പാലത്തിന്‍െറ ഉയര്‍ച്ചയും റോഡിനിരുവശത്തുമുള്ള പാതകളുടെ താഴ്ചയും വാഹനാപകടം വര്‍ധിപ്പിക്കുന്നു. കോട്ടായി-കുഴല്‍മന്ദം റൂട്ടില്‍ വരോട് സ്കൂളിന് മുന്നിലുള്ള മലമ്പുഴ കനാല്‍ പാലമാണ് അപകടക്കെണിയൊരുക്കുന്നത്. കനാല്‍പാലം ഉയരം കൂട്ടിയതിനാല്‍ ഇരുദിശകളില്‍നിന്ന് വരുന്ന വാഹനങ്ങള്‍ കണ്‍മുന്നിലത്തെിയാല്‍ മാത്രമാണ് കാണാന്‍ കഴിയുന്നത്. ദിവസേന ഒരുവാഹനാപകടമെങ്കിലും ഇവിടെ പതിവാണ്. പാലത്തിന്‍െറ ഉയരം കുറക്കുകയോ ഇരുവശത്തുമുള്ള പാതകള്‍ ഉയരം കൂട്ടുകയോ ചെയ്താല്‍ മാത്രമേ അപകടങ്ങള്‍ കുറക്കാന്‍ പറ്റുകയുള്ളൂവെന്ന് നാട്ടുകാര്‍ പറയുന്നു. വരോടിലെ വാഹനാപകടം ഒഴിവാക്കാന്‍ പൊതുമരാമത്ത് അടിയന്തരമായി ഇടപെടണമെന്നാവശ്യം ശക്തമായിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story